Breaking Now

രാംസിങ്ങിനെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സഹോദരന്‍

രാംസിങ്ങിനെ കൊന്നതാണെന്നും മൃതദേഹത്തില് മുറിപ്പാടുകള് കണ്ടതായും സഹോദരന് ആരോപിച്ചു.

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് രാംസിങ്ങിനെ തിഹാറിലെ മൂന്നാംനമ്പര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രാംസിങ്ങിന്റെ ശരീരത്തില്‍ മുറിപ്പാടുകളും കഴുത്തില്‍ വിരലടയാളവും കണ്ടുവെന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ 'എയിംസി'ലെത്തിയ സഹോദരന്‍ പറഞ്ഞു. എന്നാല്‍ സ്വന്തം പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. രാംസിങ്ങിന്റെ മറ്റൊരു സഹോദരന്‍ മുകേഷ് കേസിലെ പ്രതിയാണ്.

രാംസിങ്ങിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ചൊവ്വാഴ്ചയാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയത്. ശവസംസ്‌കാരം രാജസ്ഥാനിലെ കരൗലിയില്‍ നടക്കും.

ഡല്‍ഹി പോലീസ് ആസ്പത്രിയിലേക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കാതിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.