Breaking Now

ഗണേശ് പൈന്‍ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

വിഖ്യാത ചിത്രകാരന്‍ ഗണേശ് പൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. 1937ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പൈന്‍ ചിത്രകാരന്മാരുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യാന്തര പ്രശസ്തനായ അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ടുനീണ്ട കലാസപര്യക്കിടയില്‍ ലണ്ടന്‍, വാഷിങ്ടണ്‍, ജര്‍മനി അടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ബിംബകല്‍പ്പനയുടെ ധാരാളിത്തംകൊണ്ട് സമ്പന്നമായ പൈന്‍ അബനീന്ദ്രനാഥ് ടോഗോര്‍, റെംബ്രാന്റ്, പോള്‍ ക്ലീ തുടങ്ങിയ വിശ്രുത ചിത്രകാരന്മാരുടെ പിന്‍ഗാമിയായാണ് കണക്കാപ്പെടുന്നത്. ബംഗാളി നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും ചേരുവകള്‍കൊണ്ടും സമ്പന്നമാണ് പൈന്റെ ചിത്രകല. കേരളസര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.