പോര്‍ട്സ്മൗത്ത് ഫെറത്തില് താമസിക്കുന്ന തൊടുപുഴ വെള്ളിയാമറ്റം ജവഹര്‍ മാനുവല്‍ ജോണ്‍ (41) എന്ന യുവാവാണ് മരണപ്പെട്ടത്.ഭാര്യ ബിസ്മി , ഏക മകൻ സ്റ്റീവ് . പോര്‍ട്സ്മൗത്തിനു സമീപം ഗ്രസപോർതിലെ കെയർ ഹോമിൽ നേഴ്സ് ആയി ജോലി ചെയുന്ന ബിസ്മി സംഭവം നടക്കുമ്പോൾ നൈറ്റ് ടുട്ടിയിലിരുന്നു.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞു വന്നശേഷം മകന് ഭക്ഷണവും കൊടുത്തു ഉറക്കിയ ശേഷം ലോഞ്ചിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജവഹറിനെ ആ വീട്ടില്‍ ശരിങ്ങിനു താമസിച്ചിരുന്ന പെണ്‍കുട്ടി കണ്ടിരുന്നു .ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ ഹൃദയഖാതമാണ് മരണ കാരണമെന്നു സംശയിക്കുന്നു . രാവിലെ ഉറക്കമുണർന്ന സ്റ്റീവ് പപ്പയെ കാണാതെ അന്വേഷിച്ചു ലോഞ്ചിലേക്ക് ചെന്നപ്പോഴാണ് അനക്കമറ്റു കിടക്കുന്ന പപ്പയെ കണ്ടത് . സ്റ്റീവ് ഉടൻ തന്നെ മുകളിലത്തെ നിലയിൽ ഷെയരിങ്ങിനു താമസിക്കുന്ന ചേച്ചിയെ വിളിച്ചുണർത്തി അവരുടനെ അമ്ബുലന്സിനെയും ബിസ്മിയെയും വിവരമറിയിച്ചു . ഉടൻ സ്ഥലത്തെത്തിയ പാരാ മെഡിക്കൽ സംഘമാണ് മരണം സ്ഥിതീകരിച്ച്ത് . വിവരമറിഞ്ഞ് ഓടിയെത്തിയ ബിസ്മി പ്രിയ ഭാരതാവിന്റെ മൃത ശരീരത്തിന് മുന്നിൽ പൊട്ടിക്കരയാൻ പോലുമാകാതെ നിൽക്കുകയാണ്. രാവിലെ സ്ഥലത്തെത്തിയ പൊലിസ് മൃതദേഹം ഇൻഖുഎസ്റ്റ് നടത്തി കൊണ്ടിരിക്കുകയാണ് .
ജവഹർ മനുവേലിന്റെ മരണ വിവരം അറിഞ്ഞു ബന്ധുക്കളും സുഹൃത്തുകളും മറ്റും ഇവിടേയ്ക്ക് പ്രവഹിക്കുകയാണ് . ഇന്ന് നാട്ടിലേക്കു പോകാനിരുന്ന ബിസ്മിയുടെ സഹോദരനും കുടുംബവും യാത്ര ക്യാൻസൽ ചെയ്തു പോര്റ്സ്മൌതിലേക്ക് പുറപ്പെട്ടിട്ടുണ്ട് .യുകെയിൽ തന്നെയുള്ള ജവഹറിന്റെ സഹോദരിയും ഭാരതവും പോർത്സ്മൌതിലേക്ക് പുറപ്പെട്ടിട്ടുണ്ട് .
ഒരാഴ്ചക്കുള്ളിൽ പോർത്സ്മൌതിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിത് . മുൻപ് പോർത്സ്മൌതിൽ താമസിച്ചിരുന്ന കോതമംഗലം പോത്താനിക്കാട് സ്വദേശി അനീഷ് ജോര്‍ജിന്റെ പെട്ടന്നുണ്ടായ മരണത്തിൽ നിന്നും മുക്തമാകും മുൻപാണ് നാട്ടിൽ വച്ച് ആത്മഹത്യ ചെയ്ത അഞ്ചുവിന്റെ മരണം .തിങ്കളാഴ്ചയായിരുന്നു പോര്‍ട്സ്മൗത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ അനീഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.അനീഷിന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാന്‍ കഴിയാതെ നില്ക്കുന്ന പോര്‍ട്സ്മൗത്തിലെ മലയാളികള്‍ ജവഹര്‍ മാനുവലിന്റെ ആകസ്മിക മരണത്തില്‍ ആകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്.