Breaking Now

ആഗ്രയിൽ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്രിട്ടിഷ് യുവതി ഹോട്ടലിന്റെ രണ്ടാം നിലയിൽ ചാടി

ഇന്ത്യക്കാർക്ക് സ്ത്രീ വിദേശിയായാലും സ്വദേശിയായാലും പ്രശ്നമില്ല. സ്ത്രീ ആയാൽ മതി. ഇവിടെയുള്ളവരെ പീഡിപ്പിക്കുന്നത് പോരാഞ്ഞിട്ടാണെന്നു തോന്നുന്നു അതിക്രമം വിദേശ സ്ത്രീകളോടും ചെയ്യുന്നത്.

രണ്ടു ദിവസം മുൻപ് സ്വിസ് വനിതയെ പീഡിപ്പിച്ചു എന്ന വാർത്തയുടെ ചൂട് ആറുന്നതിനു മുൻപേ മറ്റൊരു പീഡനം കൂടി. ഇന്ത്യ സന്ദർശിക്കാൻ വന്ന 25 വയസുള്ള  ബ്രിട്ടീഷ്‌ യുവതിയാണ് പീഡനത്തിൽ നിന്നും രക്ഷപെടാൻ ഹോട്ടലില്‍ നിന്ന് താഴേയ്ക്ക് ചാടിയത്. ആഗ്രയിലാണ് സംഭവം. താജ്മഹല്‍ കാണാനെത്തിയ യുവതിയാണ്  പുലര്‍ച്ചെ നാലു മണിക്ക് തന്റെ മുറിയിലേയ്ക്ക് രണ്ടുപേര്‍ അതിക്രമിച്ചു കയറുന്നത് കണ്ടു ഭയന്ന് ഒന്നാം നിലയിലുള്ള മുറിയുടെ ജനല്‍ വഴി പുറത്തേയ്ക്ക് ചാടിയത്.മുറിയെടുക്കാൻ വന്ന യുവതിയോട് മസ്സാജ്ജു വേണമോ എന്ന് മാനേജർ ചോദിച്ചതായി യുവതി പറഞ്ഞു. ഇയാള്‍ പിന്നീട് മറ്റൊരാളെയും കൂട്ടി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തൻറെ മുറി തുറക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ , മാനേജര്‍ വെളുപ്പിന് യുവതിയെ വളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. വീഴ്ചയിൽ കാലിനു ഫ്രാക്ചർ ഉള്ള യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.