Breaking Now

പിസി ജോര്‍ജ്ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മാണി വിഭാഗം യോഗം ചേരും

പിസി ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും.

പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എമാരുടെ ആവശ്യപ്രകാരമാണ് യോഗം വിളിക്കുന്നത്. ദിനംപ്രതി വിവാദങ്ങളുണ്ടാക്കുകയും മോശം പരാമാര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം.

വിവാദങ്ങളില്‍ മൗനം പാലിച്ചിരുന്ന കെ.എം. മാണി കഴിഞ്ഞദിവസം ജോര്‍ജിനെ തളളിപ്പറഞ്ഞിരുന്നു. ഏപ്രില്‍ രണ്ടിന് ചേരുന്ന യു.ഡി.എഫ് യോഗനത്തിന് മുന്‍പായി ജോര്‍ജ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മാണിവിഭാഗം നിര്‍ബന്ധിതമായിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.