Breaking Now

ലണ്ടനിൽ യേശുവിന്റെ ക്രൂശീകരണം പുനരാവിഷ്കരിച്ചത് വിശ്വാസികളെ കണ്ണീരിലാഴ്ത്തി

ഒരു കൂട്ടം അഭിനേതാക്കൾ ചേർന്ന് ലണ്ടനിലെ ട്രഫൽഗാർ സ്ക്വയറിൽ യേശുവിന്റെ ക്രൂശീകരണം പുനരാവിഷ്കരിച്ചത് ആയിര കണക്കു വിശ്വാസികളുടെ കണ്ണുകളെ ഈറനണിയിച്ചു. ഇത് അവരിൽ വിശ്വാസത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു.

അടുത്ത കുറച്ചു കാലമായിട്ടു ഈസ്റ്റർ ആചരണത്തിന്റെ മുഖ്യ ഭാഗമായി ദു:ഖ വെള്ളിയാഴ്ചയിലെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും  നടകീയാവിഷ്ക്കാരം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും അരങ്ങേറാറുണ്ട്.

പീറ്റർ ഹുറ്റ്ലെയ് എന്നയാളുടെ നേത്രുത്വത്തിൽ സറി കേന്ദ്രമായി പ്രവർത്തിക്കുന്ന വിന്റെർഷാൾ പ്രെയെർസ് എന്ന ഗ്രൂപ്പിലെ ഒരു കൂട്ടം അഭിനേതാക്കൾ ചേർന്നാണ്  ലണ്ടനിലെ ട്രഫൽഗാർ സ്ക്വയറിൽ യേശുവിന്റെ പീഡാനുഭവവും അതിനെ തുടർന്നുള്ള ക്രൂശീകരണ ചടങ്ങും അവതരിപ്പിച്ചത്.

റോമൻ പടയാളികൾ കുരിശേൽപ്പിക്കുകയും ചാട്ടവാറുകളാൽ അടിക്കുകയും പിന്നീട് കുരിശിലേറ്റൂന്നതു വരെയുള്ള ചടങ്ങുകൾ കാണാൻ അതിരൂക്ഷമായ തണുപ്പോ കാലാവസ്ഥയോ വിശ്വാസികൾക്ക് തടസ്സമായില്ല

 യേശുവിന്റെ വേഷം സ്ഥിരമായി ചെയ്യാറുള്ള ജെയിംസ്‌ ബുർകെ ടണ്മോർ എന്ന നാല്പത്തിയൊന്നുക്കാരൻ തന്നെയാണ് ഇത്തവണയും കുരിശിലേറിയത്. രാജ്യമൊട്ടാകെ അറുപതിലേറെ തവണ ഈ ആവിഷ്ക്കാരം അവതരിപ്പിച്ചിട്ടുള്ള ഈ നാല്പത്തിയൊന്നുക്കാരൻ താൻ സ്വയം ഉണ്ടാക്കിയ മുൾകിരീടമാണ് ഉപയോഗിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.