Breaking Now

വീണ്ടും വളർത്തുനായയുടെ ആക്രമണം - പുതിയ ഇര 11 വയസ്സുക്കാരൻ ബാലൻ

സുഹൃത്തിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ വന്ന ജൈഡ് ലോമസ് എന്ന സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക് ആ വീട്ടിലെ വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട സംഭവത്തിന്റെ ചൂടാറുന്നതിനു മുൻപേ വീണ്ടും വളർത്തു നായുടെ ആക്രമണം.

ജൈഡ് ലോമസ് എന്ന സ്കൂൾ വിദ്യാര്‍ത്ഥിനിയ്ക്ക് തന്റെ ജീവൻ നഷ്ടപെട്ടത് ആ വീട്ടിലെ വളർത്തു നായ്ക്കളുടെ ആക്രമണത്തിലാണ്. ഈ സംഭവം നടന്നിട്ട് വളരെ കുറച്ച ദിവസങ്ങളെ ആയിട്ടുള്ളൂ. ഇപ്പോൾ വീണ്ടും വളർത്തു നായയുടെ ആക്രമണത്തിന് ഇരയായത് പതിനൊന്നു വയസുള്ള ബാലൻ.

ഫ്ലോറിടയിലെ ബ്രടെന്റൊനിലാണ് സംഭവം നടന്നത്. കൂട്ടിൽ അടച്ചിരുന്ന വളർത്തു നായുടെ കൂടിന്റെ അഴികൾക്കിടയിലൂടെ കൈ ഇട്ട പതിനൊന്നുക്കാരൻ ബാലന്റെ ഒരു വിരൽ നായ കടിച്ചെടുക്കുകയാണ് ചെയ്തത് എന്ന് മനറ്റീ കൗണ്ടി ഷെറിഫ്ഫിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.

ഇടത് കൈയ്യിൽ കടിയേറ്റ കുട്ടിയുടെ ഒരു വിരൽ നായുടെ വയറ്റിൽ ആയി. ഇത് കണ്ടു കൊണ്ട് വന്ന ബാലന്റെ പിതാവ് ഉടൻ തന്നെ നായയെ ഒന്നിലേറെ തവണ വെടി വെച്ച് കൊന്നു നായുടെ വയറ്റിൽ നിന്നും വിരൽ എടുത്തു ഉടൻ തന്നെ ഹെലികോപ്റ്റെർ വഴി സെന്റ്‌. പീറ്റെയ്സ്ബർഗിലുള്ള ഓൾ ചിൽട്രെൻസ്സ്  ഹോസ്പിറ്റലിൽ എത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്.

കടിയുടെ ശക്തിയിൽ കുട്ടിയുടെ കൈത്തണ്ടിനു ക്ഷതം ഏറ്റിട്ടുണ്ട് എന്ന് പറഞ്ഞ ഷെറീഫിന്റെ ഓഫീസ് കുട്ടിയുടെ കൈ വിരൽ സർജന്മാർ തുന്നി ചേർത്തോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല എന്നും അറിയിച്ചു.

സ്വന്തം മക്കളെക്കാൾ വളർത്തു നായ്ക്കളെ ഓമനിച്ചു വളർത്തുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ് എന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.