CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 6 Seconds Ago
Breaking Now

അടിച്ച് പാമ്പായി യുവതിയുടെ കഴുത്തില്‍ കയറിപ്പിടിച്ചു; മോശം പെരുമാറ്റത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; കൊല്ലപ്പെട്ട എംപി ജോ കോക്‌സിന്റെ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ ആരംഭിച്ച ചാരിറ്റികളില്‍ നിന്നും രാജിവെച്ചു; മാപ്പ് പറഞ്ഞ് കരഞ്ഞ് ബ്രണ്ടന്‍ കോക്‌സ്

നിലവില്‍ യൂണിസെഫ് ന്യൂയോര്‍ക്ക് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ബ്രണ്ടന്‍ കോക്‌സ്

ഇത് ഒരു വീഴ്ചയാണ്. വംശീയവാദിയുടെ കൊലക്കത്തിക്ക് ഇരയായി കൊല്ലപ്പെട്ട എംപിയായിരുന്ന ഭാര്യയുടെ സല്‍പേരില്‍ പോലും കളങ്കം ചാര്‍ത്തുന്ന പെരുമാറ്റം കൊണ്ടാണ് ഭര്‍ത്താവ് സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടത്. അന്തരിച്ച ലേബര്‍ എംപി ജോ കോക്‌സിന്റെ ഭര്‍ത്താവാണ് കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെ താന്‍ ലൈംഗിക ചൂഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയത്. സ്ത്രീകളോട് നടത്തിയ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഭാര്യയുടെ സ്മരണക്കായി രൂപീകരിച്ച രണ്ട് ചാരിറ്റികളില്‍ നിന്നും കോക്‌സ് നിര്‍ബന്ധിതമായി രാജിവെയ്ക്കപ്പെട്ടു. 

സ്ത്രീകളോടുള്ള തന്റെ മോശം പെരുമാറ്റത്തില്‍ കരഞ്ഞു കൊണ്ടാണ് ബ്രണ്ടന്‍ കോക്‌സ് മാപ്പു പറഞ്ഞത്. ജോ കോക്‌സ് ഫൗണ്ടേഷന്‍, മോര്‍ ഇന്‍ കോമണ്‍ എന്നീ ചാരിറ്റികളാണ് ജോയുടെ സ്മരണയ്ക്കായി ഇദ്ദേഹം ആരംഭിച്ചത്. ഈ രണ്ട് ചാരിറ്റികളില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ കോക്‌സ് വ്യക്തമാക്കി. സേവ് ദി ചില്‍ഡ്രന്‍ ചാരിറ്റിയില്‍ പ്രവര്‍ത്തിക്കവെ ലണ്ടനിലെ ബാറിന് പുറത്ത് വെച്ചാണ് വനിതാ ജീവനക്കാരിയുടെ കഴുത്തിന് പിടിച്ച് ചുമരിനോട് ചേര്‍ത്തത്. ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്നായിരുന്നു ആവശ്യം. 

ഈ സംഭവത്തിന്റെ പേരിലാണ് 2015ല്‍ ചാരിറ്റിയില്‍ നിന്നും കോക്‌സ് രാജിവെച്ചത്. സേവ് ദി ചില്‍ഡ്രന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജസ്റ്റിന്‍ ഫോര്‍സിത്തും നാല് മാസത്തിന് ശേഷം രാജിവെച്ചിരുന്നു. ഈ സംഭവത്തിന് പുറമെ കോക്‌സിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പോലീസില്‍ ലൈംഗിക അതിക്രമത്തിന് വിവരം നല്‍കിയിരുന്നുതായി കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റൊരു വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം പിന്നീട് ഒത്തുതീര്‍പ്പ് ആക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറിയതില്‍ മാപ്പ് പറയുകയാണ്, ഭാവിയില്‍ മാന്യമായി പെരുമാറും, കോക്‌സ് വിശദീകരിച്ചു. 

നിലവില്‍ യൂണിസെഫ് ന്യൂയോര്‍ക്ക് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ബ്രണ്ടന്‍ കോക്‌സ്. ഭാര്യയുടെ മരണശേഷം തന്റെയും ജോയുടെയും മക്കളെ വളര്‍ത്തി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അഭിനന്ദനം നേടിയ ശേഷമാണ് ബ്രണ്ടന്‍ കോക്‌സ് ഈ നാണക്കേട് ഏറ്റുവാങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.