CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 17 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടനില്‍ പോലീസ് റെയ്ഡ്; സായുധനായ കാര്‍ മോഷ്ടാവിനെ 13 റൗണ്ട് വെടിവെച്ച് വീഴ്ത്തി; 21-കാരനായ മോഷ്ടാവ് ഗുരുതരാവസ്ഥയില്‍

റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലിലാണ് മോഷ്ടാവ് ചികിത്സയിലുള്ളത്

ആയുധങ്ങളുമായി എത്തി കാര്‍ മോഷ്ടിച്ച യുവാവിനെ പിടികൂടാനെത്തിയ പോലീസ് സംഘം മോഷ്ടാവിനെ വെടിവെച്ച് വീഴ്ത്തി. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നി പ്രദേശത്ത് പുലര്‍ച്ചെയായിരുന്നു പോലീസ് റെയ്ഡ്. ആറ് പോലീസ് ഓഫീസര്‍മാര്‍ 13 റൗണ്ട് വെടിപൊട്ടിച്ചെന്നാണ് പോലീസ് വാച്ച്‌ഡോഗ് വ്യക്തമാക്കിയത്. വെടിയേറ്റുവീണ 21-കാരനായ മോഷ്ടാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവസ്ഥലത്ത് നിന്നും പോലീസിന്റേതല്ലാത്ത ആയുധം കണ്ടെടുത്തിട്ടുണ്ട്. രാത്രി 10.50ഓടെയാണ് ക്ലാപ്റ്റണ്‍ മാന്‍ഡെവില്ലെ സ്ട്രീറ്റില്‍ ഒരു വിലാസത്തില്‍ നിന്നും സായുധ മോഷണം നടന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് നടത്തിയ വെടിവെപ്പില്‍ മോഷ്ടാവിന് പരുക്കേറ്റതായി മെറ്റ് പോലീസ് അറിയിച്ചു. ഇയാളെ ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിലേക്ക് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസിന്റെ സഹായത്തോടെയാണ് എത്തിച്ചത്. മറ്റാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. 

റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലിലാണ് മോഷ്ടാവ് ചികിത്സയിലുള്ളത്. യുവാവിന്റെ അവസ്ഥ ഗുരുതരമാണെന്ന് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് റീജ്യണല്‍ ഡയറക്ടര്‍ ജോന്നാഥന്‍ ഗ്രീന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവം നേരില്‍ കണ്ട അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങളും ഐഒപിസിക്ക് ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ആറ് ഓഫീസര്‍മാരാണ് 13 റൗണ്ട് വെടിപൊട്ടിച്ചത്. സംഭവത്തില്‍ വെടിവെയ്ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കുമെന്നും ഗ്രീന്‍ പറയുന്നു. 21-കാരനായ യുവാവിന്റെ മാതാപിതാക്കളില്‍ നിന്നും അധികൃതര്‍ വിവരങ്ങള്‍ ആരായും. 




കൂടുതല്‍വാര്‍ത്തകള്‍.