ഇതിഹാസതുല്യനായ ബ്രിട്ടീഷ് കോസ്‌മോളജിസ്റ്റും, തിയററ്റിക്കല്‍ ഫിസിസിസ്റ്റുമായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്‌സ്. കഴിഞ്ഞ ആഴ്ചയാണ് തന്റെ 76-ാം വയസ്സില്‍ ഹോക്കിംഗ്‌സ് മരണത്തെ പുല്‍കിയത്. കേംബ്രിഡ്ജിലെ പള്ളിയില്‍ വെച്ച് സ്വകാര്യ ചടങ്ങുകളിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇതിന് ശേഷം ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലെത്തിക്കുന്ന ചിതാഭസ്മം ശാസ്ത്രജ്ഞരായ ഐസക് ന്യൂട്ടണ്‍, ചാള്‍സ് ഡാര്‍വിന്‍ എന്നിവര്‍ക്കൊപ്പം സ്ഥാപിക്കും.
മാര്‍ച്ച് 14നായിരുന്നു ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ വീട്ടില്‍ വെച്ച് ശാന്തമായി മരണത്തിലേക്ക് പോയത്. ഈസ്റ്റര്‍ ശനിയാഴ്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ചര്‍ച്ചിലെ ഗ്രേറ്റ് സെന്റ് മേരീസിലാണ് പരമ്പരാഗത രീതിയിലുള്ള സംസ്‌കാര ചടങ്ങുകള്‍. ഇദ്ദേഹത്തിന്റെ ചിതാഭസ്മം ന്യൂട്ടന്റെയും, ഡാര്‍വിന്റെയും കല്ലറയ്ക്ക സമീപമാകും സ്ഥാനം പിടിക്കുക.
1727ലാണ് ആബെയില്‍ ന്യൂട്ടണെ അടക്കിയത്. 1882ല്‍ ഡാര്‍വിനും ഇവിടെ അന്ത്യവിശ്രമത്തിനെത്തി. ജീവിതത്തിലെയും, പ്രപഞ്ചത്തിലെയും സത്യങ്ങളുടെ പരമാര്‍ത്ഥം തേടി ശാസ്ത്രവും മതവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വെസ്റ്റ്മിനിസ്റ്റര്‍ ഡീന്‍ റവ. ഡോ. ജോണ്‍ ഹാള്‍ വ്യക്തമാക്കി.