കൈയില്‍ കാശുള്ളവര്‍ക്ക് കൈയെത്തി പിടിക്കാവുന്ന അകലത്തിലാണ് ചാള്‍സ് രാജകുമാരന്റെ നില്‍പ്പ്. എക്കാലത്തെയും ഈ രീതിയിലൂടെ കോടീശ്വരന്‍മാരില്‍ നിന്നും ആഡംബര സൗകര്യങ്ങളും പണവും ഭാവി രാജാവ് നേടിയെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമിറക്കാന്‍ തയ്യാറുള്ള കോടീശ്വരന്‍മാരെ പരിപാടികള്‍ക്ക് ക്ഷണിക്കുകയും അവരുടെ ഭാര്യമാര്‍ക്ക് തൊട്ടടുത്തുള്ള കസേര നല്‍കിയുമാണ് ചാള്‍സ് രാജകുമാരന്‍ ഈ പരിപാടി നടത്തുന്നതത്രേ. തുര്‍ക്കി കോടീശ്വരന്‍ സെം ഉസാന്‍ ഇതിനായി ബെല്‍ പോട്ടിംഗര്‍ എന്ന പിആര്‍ കമ്പനിയെയാണ് സമീപിച്ചത്. രാജകുടുംബത്തോടൊപ്പമുള്ള ഫോട്ടോ, ക്രിസ്മസ് കാര്‍ഡ് ഇതായിരുന്നു കോടീശ്വരന്റെ ആവശ്യം.
ഏജന്‍സി ഈ ആവശ്യവുമായി ചാള്‍സിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്യട്ടറിയെയും, ഇദ്ദേഹം രാജകുമാരന്റെ വാലറ്റ് മൈക്കിള്‍ ഫോക്കെറ്റിനെയും മുട്ടിച്ച് കൊടുത്തു. രാജകുമാരന്‍ നേരിട്ട് സ്വന്തം വില്‍പ്പന നടത്തുന്നത് ശരിയല്ലാത്തതിനാല്‍ ഫോക്കെറ്റാണ് ഈ ഇടനിലക്കാരന്റെ റോള്‍ നിര്‍വ്വഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉസാനും ഭാര്യ അലാറയ്ക്കും രാജകുമാരന്‍ നടത്തുന്ന ഡിന്നറിലേക്ക് ക്ഷണം ലഭിച്ചു. പക്ഷെ ഒരൊറ്റ കണ്ടീഷന്‍ ഉസാന്‍ 2 ലക്ഷം പൗണ്ട് സംഭാവന നല്‍കണം. കരാര്‍ ഉറപ്പിച്ചു കോടീശ്വരനായ ബിസിനസ്സുകാരനും, ഭാര്യയും ഡിന്നറില്‍ പങ്കെടുത്തു. രാജകുമാരനും ഭാര്യക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള വിവിധ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
എന്നാല്‍ ഉസാന്റെ ബിസിനസ്സ് രീതികള്‍ അത്ര നന്നായിരുന്നില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന് അറിയാമായിരുന്നു. പക്ഷെ ചോദ്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. 2001-ല്‍ കൊട്ടാരത്തില്‍ നടന്ന രാജകുമാരന്റെ ചാരിറ്റികളെ പിന്തുണയ്ക്കുന്ന 120 സൂപ്പര്‍ റിച്ച് അമേരിക്കന്‍ ബിസിനസ്സുകാരില്‍ വീണ്ടും ഉസാന്‍ എത്തി, 2 ലക്ഷം പൗണ്ട് വീണ്ടും അന്തസ്സ് നല്‍കി, ഭാര്യക്ക് ഡിന്നറില്‍ ചാള്‍സിനരികില്‍ സീറ്റും. റാക്കറ്റ് നടത്തിയതിന് അന്വേഷണം നേരിടുകയാണ് ഉസാന്‍ ഇന്ന്. യുകെയില്‍ പോലും വഞ്ചനാക്കുറത്തിന് ശിക്ഷിക്കപ്പെട്ടു. എന്നിട്ടും ചാള്‍സ് ഇയാളെ കൈവിട്ടില്ല. പണം വാങ്ങി തുടര്‍ന്നും ചടങ്ങുകള്‍ക്ക് ക്ഷണിച്ചു.
പക്ഷെ രാജ്ഞിയും, ഫിലിപ്പ് രാജകുമാരനും, കൊട്ടാരത്തിലെ ഉദ്യോഗസ്ഥരും അടക്കം ഈ വിഷയത്തില്‍ ആശങ്കാകുലരായി. പ്രത്യേകിച്ച് രാജകുടുംബത്തെ വാടകയ്ക്ക് ലഭിക്കുമെന്ന ആരോപണവും ശക്തമായി. ഇതോടെ വൈറ്റ്ഹാള്‍ ഇടപെട്ടാണ് ഇത്തരം ഇടപാടുകള്‍ അഴിമതിയുടെ ഗണത്തില്‍ പെടുമെന്ന് വ്യക്തമാക്കി തടയിടുന്നത്. എന്നാല്‍ നികുതിദായകന്റെ പണം ചെലവാക്കാന്‍ യാതൊരു മടിയുമില്ലാത്ത ചാള്‍സ് ഈ രീതി തുടരുകയാണ്, ഫണ്ട് ലഭിച്ചില്ലെങ്കില്‍ കോടീശ്വര സുഹൃത്തുക്കളുടെ സേവനം തേടുകയാണ് ഇദ്ദേഹത്തിന്റെ രീതി.