ഒടിയന്‍ മാണിക്യന്റെ ഗുരുവിന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകളെ തള്ളി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയനില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പിച്ചു പറഞ്ഞു.
'മാണിക്യന് ഒരു ഗുരുവുണ്ട്, അങ്ങനെയൊരു കഥാപാത്രവുമുണ്ട്. പക്ഷെ, അത് ചെയ്യുന്നത് മമ്മൂട്ടിയല്ല. ബോളിവുഡില്‍നിന്നുള്ള ഒരു മുതിര്‍ന്ന താരമാണ് ആ വേഷം ചെയ്യുന്നത്'. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ തയാറായില്ല.
കഴിഞ്ഞ ദിവസം ഒടിയന്റെ സെറ്റില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. മാമാങ്കത്തിന്റെ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി അതിന് തൊട്ട് അടുത്തുള്ള ഒടിയന്‍ ലൊക്കേഷന്‍ സന്ദര്‍ശിച്ചത്.
ഒടിയന്‍ മാണിക്യന്‍ രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്നത് പോലെ തന്നെ ഒടിയനെ ഒടി വിദ്യ പഠിപ്പിക്കുന്ന ഗുരുവും രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്.