CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 21 Seconds Ago
Breaking Now

അഭിനയം അറിയാത്ത നാലു പേര്‍ ചേര്‍ന്ന് തന്റെ ചിത്രം കുളമാക്കിയെന്ന് സംവിധായകന്‍ നിഷാദ്

തന്റെ ചിത്രം ബെസ്റ്റ് ഓഫ് ലക്ക് പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകന്‍ എംഎ നിഷാദ്. 'ഞാന്‍ ചെയ്ത ഒരു അബദ്ധമാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്. അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിംങ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്.

അഭിനയിക്കാന്‍ അറിയാവുന്ന ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് പേരാണ് ആ സിനിമ ചെയ്തത് എങ്കില്‍ ഹിറ്റായേനെ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷാദ് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനാകാതെ പോയ സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക് എന്നും നിഷാദ് പറയുന്നു. ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഞാന്‍ കുറ്റം പറയുന്നില്ല. എന്റെ തെറ്റായിരുന്നു അത്. അഭിനയിക്കാന്‍ അറിയാവുന്നവരാണോ എന്ന് ഞാന്‍ നോക്കണമായിരുന്നു. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് വന്നത്. എന്റെ നിര്‍ബന്ധപ്രകാരം. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ ആയി തെറ്റുകാരന്‍. ഹിറ്റായിരുന്നുവെങ്കില്‍ അവരുടെ കഴിവായേനെ.' 2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്കില്‍ ഉര്‍വ്വശി, പ്രഭു, ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.