CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 6 Minutes 19 Seconds Ago
Breaking Now

ഐ.പി.എല്‍: മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം

ആറാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്‌സ്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നേരിടും.

ഇന്നലെ നടന്ന ഉദ്‌ഘാടന പരിപാടിയോടെ ആറാമത്‌ ഐ.പി.എല്ലിന്‌ ഔദ്യോഗിക തുടക്കമായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ തട്ടകമായ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങുകള്‍. സെറ്റ്‌ മാക്‌സ്, സോണി മാക്‌സ് ചാനലുകള്‍ ആഘോഷ പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്‌തു.

വിഖ്യാത റാപ്‌ ഗായകന്‍ പിറ്റ്‌ബുള്ളിന്റെ സാന്നിധ്യവും െചെനയില്‍നിന്നുള്ള വാദ്യകലാകാരന്‍മാരും കരിമരുന്നു കലാപ്രകടനങ്ങളും ചടങ്ങിനു മിഴിവേകി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഉടമ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍, കത്രീന കൈഫ്‌, ദീപിക പാദുകോണ്‍ തുടങ്ങിയവരായിരുന്നു പ്രധാന ആകര്‍ഷണം. 12,0000 ത്തിലധികം കാണികള്‍ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ചൈനയില്‍നിന്നുള്ള വനിതകളുടെ റെഡ്‌ പോപ്പി എന്ന വാദ്യ കലാകാരികളുടെ സംഘവും കൊഴുപ്പു കൂട്ടാനുണ്ടായിരുന്നു. ഐ.പി.എല്‍. കപ്പ്‌ കേന്ദ്ര ബിന്ദുവാക്കി ഒന്‍പതു ടീമുകളും ഗ്രഹങ്ങളായി അതിനെ ചുറ്റുന്ന തരത്തില്‍ ആലേഖനം ചെയ്‌ത കൂറ്റന്‍ ബലൂണും ആകര്‍ഷമായി.

ഐ.പി.എല്‍. കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമെന്ന ഖ്യാതി നേടാനാണു െനെറ്റ്‌ െറെഡേഴ്‌സിന്റെ പരിശ്രമം. ചെെന്നെ സൂപ്പര്‍ കിംഗ്‌സ്‌ മാത്രമാണ്‌ ഐ.പി.എല്ലില്‍ കിരീടം നിലനിര്‍ത്തിയിട്ടുള്ളത്‌ (2010, 2011).

ഐ.പി.എല്‍. കിരീടം കിട്ടാക്കനിയായ ഡെയര്‍ ഡെവിള്‍സ്‌ കളിക്കാനിറങ്ങും മുന്‍പ്‌ പരുക്ക്‌ ഭീഷണിയായി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ സ്‌പെഷലിസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ കാല്‍മുട്ടിനേറ്റ പരുക്കു മൂലം സീസണില്‍ കളിക്കുന്നില്ലെന്നു നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

ഡെയര്‍ ഡെവിള്‍സിനു കളിക്കാന്‍ ഇന്ത്യയിലെത്താനിരിക്കേ ന്യൂസിലന്‍ഡിന്റെ ജെസീ െറെഡര്‍ക്കു ക്രൈസ്‌റ്റ്‌ചര്‍ച്ചിലെ ഒരു ബാറില്‍ വച്ച്‌ അജ്‌ഞാതര്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റതും തിരിച്ചടിയായി. 300,000 ഡോളറിനാണു െറെഡറെ ഡെയള്‍ ഡെവിള്‍സ്‌ സ്വന്തമാക്കിയത്‌. െറെഡര്‍ കോമയില്‍നിന്നു തിരിച്ചെത്തിയെങ്കിലും ആക്രമണത്തെക്കുറിച്ച്‌ ഒന്നും ഓര്‍മയില്ലാത്ത അവസ്‌ഥയിലാണ്‌.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത്‌ പര്‍പ്പിള്‍ ക്യാപ്പ്‌ (25 വിക്കറ്റ്‌) സ്വന്തമാക്കിയ മോര്‍ണി മോര്‍ക്കല്‍ ആദ്യ മത്സരങ്ങളില്‍ കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ടിട്വന്റി20 ചലഞ്ച്‌ സെമി െഫെനലില്‍ െടെറ്റന്‍സിനു വേണ്ടി കളിക്കുന്നതിനാലാണു മോര്‍ണി മോര്‍ക്കലിന്‌ ഇന്ത്യയിലെത്താനാകാത്തത്‌. െടെറ്റന്‍സ്‌ െഫെനലില്‍ കടന്നാല്‍ മോര്‍ണി മോര്‍ക്കലിന്റെ വരവ്‌ െവെകും.

ഇന്ത്യയുടെ വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാന്‍ വീരേന്ദര്‍ സേവാഗ്‌ പുറംവേദന അലട്ടുന്നതിനാല്‍ ഇന്നു കളിക്കുമെന്ന്‌ ഉറപ്പില്ലെന്നു ഡെയര്‍ ഡെവിള്‍സ്‌ കോച്ച്‌ എറിക്‌ സിമോണ്‍സ്‌ പറഞ്ഞു. മഞ്ഞപ്പിത്ത രോഗത്തില്‍നിന്നു മുക്‌തനായ ഓപ്പണറും െനെറ്റ്‌ െറെഡേഴ്‌സ്‌ നായകനുമായ ഗൗതം ഗംഭീര്‍ കളിക്കുമോയെന്ന്‌ അവസാന നിമിഷം മാത്രമേ വ്യക്‌തമാകു. ഫോം മങ്ങിയതിനെ തുടര്‍ന്നു ഗംഭീറിനെ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

െകെക്കുഴയ്‌ക്കു പരുക്കേറ്റ ന്യൂസിലന്‍ഡിന്റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രണ്ടന്‍ മക്കല്ലം ഇന്നു കളിക്കില്ല. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മക്കല്ലമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌. ഈയിടെ വിവാഹിതനായ ബംഗ്ലാദേശ്‌ താരം ഷക്കീബ്‌ അല്‍ ഹസനും ടീം ക്യാമ്പിലെത്തിയിട്ടില്ല. പേസ്‌- സ്‌പിന്‍ ആക്രമണങ്ങള്‍ക്കു തുല്യ പ്രാധാന്യം നല്‍കുന്നതാണു െനെറ്റ്‌ െറെഡേഴ്‌സിന്റെ ബൗളിംഗ്‌. ബ്രെറ്റ്‌ ലീ, ജെയിംസ്‌ പാറ്റിന്‍സണ്‍, ലക്ഷ്‌മിപതി ബാലാജി, ഷാമി അഹമ്മദ്‌ എന്നിവരാണു പ്രധാന പേസര്‍മാര്‍. വെസ്‌റ്റിന്‍ഡീസിന്റെ ഓഫ്‌ സ്‌പിന്നര്‍ സുനില്‍ നരേന്‍, ശ്രീലങ്കയുടെ സചിത്ര സേനാനായകെ, ഇഖ്‌ബാല്‍ അബ്‌ദുള്ള എന്നിവരാണു സ്‌പിന്നര്‍മാര്‍. െനെറ്റ്‌ െറെഡേഴ്‌സിനു കിരീടം നേടിക്കൊടുക്കുന്നതില്‍ സുനില്‍ നരേന്‍ നിര്‍ണായക പങ്കു വഹിച്ചു. നായകന്‍ മഹേള ജയവര്‍ധനെ, അജിത്‌ അഗാര്‍ക്കര്‍, ആന്ദ്രെ റസല്‍, ഡേവിഡ്‌ വാര്‍ണര്‍ എന്നിവരിലാണു ഡെയര്‍ ഡെവിള്‍സിന്റെ പ്രതീക്ഷ.

ടീം: െനെറ്റ്‌ െറെഡേഴ്‌സ്‌- ഗൗതം ഗംഭീര്‍ (നായകന്‍), ബ്രാഡ്‌ ഹാഡിന്‍, ബ്രെറ്റ്‌ ലീ, ദേബബ്രത ദാസ്‌, ഇയോന്‍ മോര്‍ഗാന്‍, ഇഖ്‌ബാല്‍ അബ്‌ദുള്ള, ജാക്ക്‌ കാലിസ്‌, ജെയിംസ്‌ പാറ്റിന്‍സണ്‍, ലക്ഷ്‌മിപതി ബാലാജി, ലക്ഷ്‌മിരത്തന്‍ ശുക്ല, മനോജ്‌ തിവാരി, മന്‍വീന്ദര്‍ ബിസ്‌ല, ഷാമി അഹമ്മദ്‌, പ്രദീപ്‌ സാംഗ്‌വാന്‍, രജത്‌ ഭാട്ടിയ, റയാന്‍ മക്‌ലാറന്‍, റയാന്‍ ടെന്‍ഡോഷെ, സചിത്ര സേനാനായകെ, സരാബ്‌ജിത്‌ ലാഡ, സുനില്‍ നരേന്‍, യൂസഫ്‌ പഠാന്‍.

ഡെയര്‍ ഡെവിള്‍സ്‌- മഹേള ജയവര്‍ധനെ (നായകന്‍), അജിത്‌ അഗാര്‍ക്കര്‍, ആന്ദ്രെ റസല്‍, അരിഷ്‌ത്‌ സിംഗ്‌വി, ആശിഷ്‌ നെഹ്‌റ, സി.എം. ഗൗതം, ഡേവിഡ്‌ വാര്‍ണര്‍, ഗുലാം ബേദി, ഇര്‍ഫാന്‍ പഠാന്‍, ജീവന്‍ മെന്‍ഡിസ്‌, ജൊഹാന്‍ ബോത, കേദാര്‍ യാദവ്‌, മന്‍പ്രീത്‌ ജുനേജ, നമന്‍ ഓജ, പവന്‍ നേഗി, റിലോഫ്‌ വാന്‍ഡര്‍ മെര്‍വ്‌, റോയ്‌സ്‌റ്റണ്‍ ഡയസ്‌, സിദ്ധാര്‍ഥ്‌ കൗള്‍, സുജിത്‌ നായക്‌, ഷാബാസ്‌ നദീം, ഉമേഷ്‌ യാദവ്‌, ഉന്‍മുക്‌ത്‌ ചന്ദ്‌, വേണുഗോപാല്‍ റാവു, വിരേന്ദര്‍ സേവാഗ്‌, യോഗേഷ്‌ നാഗര്‍.
കൂടുതല്‍വാര്‍ത്തകള്‍.