CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 57 Seconds Ago
Breaking Now

റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മ‍ത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം.

തുര്‍ക്കി ക്ലബ്ബായ ഗലാറ്റസറെയെ എതിരില്ലാത്ത മൂന്ന് ഗോളകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ് റയല്‍ സെമിഫൈനല്‍ സീറ്റുറപ്പിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ 24ാം സെമിഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ റയല്‍ മാഡ്രിഡിന് വേണ്ടി ഒന്‍പതാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്ക്‌ തുടക്കം കുറിച്ചത്. ഇരുപത്തിഒമ്പതാം മിനുട്ടില്‍ കരീം ബെന്‍സേമ റയലിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു എതിരാളിയെ തീര്‍ത്തും തറപറ്റിച്ച് ഗോണ്‍സാലോ ഹിഗ്വന്റെ ഗോള്‍ പിറന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഗലാറ്റസരയാകട്ടെ 24 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സെമിഫൈനല്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതാണ് റയലിന്റെ കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്.

മലാഗയും ജര്‍മ്മന്‍ ക്ലബ്ബായ ബൊറുസ്സിയ ഡോര്‍ട്ടുമുണ്ടും ഏറ്റുമുട്ടിയ മറ്റൊരു മ‍ത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.