CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 34 Seconds Ago
Breaking Now

എല്ലാത്തിനേയും കൂടി തുറന്നുവിട്, നാട്ടുകാര്‍ക്ക് പണിയാകട്ടെ! ഗുരുതര ക്രിമിനലുകളെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഞെട്ടി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മേധാവി; ഗുരുതര കത്തി അക്രമവും, ആയുധ കുറ്റകൃത്യങ്ങളും കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്

ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുകയാണെന്ന് ഇരകളുടെ ഗ്രൂപ്പുകള്‍

ജയിലില്‍ സ്ഥലമില്ലെന്ന പേരില്‍ ഗുരുതര അക്രമണങ്ങള്‍ നടത്തുന്ന ക്രിമിനലുകള്‍ക്ക് പതിവായി ജാമ്യം ലഭിക്കുന്നതോടെ ഇവര്‍ പുറത്തിറങ്ങി കൊലപാതങ്ങള്‍ നടത്തുകയാണെന്ന് ബ്രിട്ടന്റെ ഉന്നത പോലീസ് ഓഫീസറുടെ മുന്നറിയിപ്പ്. തോക്കും, കത്തിയും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതും, ഇവര്‍ തെരുവുകളിലേക്ക് തിരിച്ചെത്തുന്നതിന്റെയും വേഗത ഞെട്ടിക്കുന്നതായി മെറ്റ് കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.

ഇതോടെ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണമേറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആയുധവുമായി നാല് തവണ പിടിക്കപ്പെട്ട പ്രതികളെ പോലും ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണ്. ലണ്ടനില്‍ മാത്രം ഗുരുതര ആയുധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 30-ഓളം പേര്‍ക്ക് ജാമ്യം ലഭിച്ചതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ചീഫ് മേധാവി ലണ്ടന്‍ പോലീസിംഗ് ബോര്‍ഡിന് മുന്നില്‍ വെളിപ്പെടുത്തി. 

ഇംഗ്ലണ്ടിലും, വെയില്‍സിലും 3000 ഇലക്ട്രോണിക് ടാഗ് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്തില്‍ ഒന്‍പത് കേസുകളിലും കോടതികള്‍ ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുന്നു. ഇത് ഗുരുതര കുറ്റവാളികളെ കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് മേധാവി ഭയപ്പെടുന്നു. 

ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുകയാണെന്ന് ഇരകളുടെ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഏര്‍ലി റിലീസ് സ്‌കീം വഴി ആയിരക്കണക്കിന് ക്രിമിനലുകളെയാണ് ജയിലുകളില്‍ നിന്നും തുറന്നുവിടുന്നത്. ഇതോടൊപ്പമാണ് ജയില്‍ പ്രതിസന്ധിയുടെ പേരില്‍ ഗുരുതര ക്രിമിനലുകള്‍ എളുപ്പം ജാമ്യം നേടി പുറത്തിറങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.