CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 19 Seconds Ago
Breaking Now

പുനെയ്‌ക്കെതിരെ സണ്‍ റൈസസ്

ഐ പിഎല്ലില്‍ ഇന്ന് പുനെ വാരിയേഴ്‌സ് ഹൈദരാബാദ് സണ്‍ റൈസസിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം

2009ലെ ചാമ്പ്യന്‍മാരായ ഡക്കാന്‍ ചാര്‍ജ്ജസ് സണ്‍റൈസസ് ഹൈദരാബാദായി അരങ്ങേറുമ്പോള്‍ കഴിഞ്ഞ രണ്ട് സീസണിലെ നാണക്കേട് മാറ്റാന്‍ നിശ്ചയിച്ചാണ് പുനെ വാരിയേഴ്‌സിന്റെ വരവ്. 

നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരിക്കേറ്റ് പിന്‍മാറിയതോടെ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസാണ് പുനെയെ നയിക്കുന്നത്. യുവ് രാജ് സിഗിന്റെ തിരിച്ച് വരവും റോസ് ടൈലറുടെ അരങ്ങേറ്റവും പുനെയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

അജന്ത മെന്‍ഡിസ് , റോബിന്‍ ഉത്തപ്പ അഭിഷേക് നായര്‍ എന്നിവരാണ് പുനെയുടെ കരുത്തരായ മറ്റ് പോരാളികള്‍.

ജമ്മു കാശ്മീര്‍ താരം പര്‍വേസ് റസൂലും ടി സുമനും ഉള്‍പ്പെടുന്ന യുവനിരയും പ്രദേശിക മത്സരങ്ങളുടെ പിന്‍ബലത്തില്‍ ടീമിലുണ്ട്. മത്സരം മുന്‍ ലങ്കന്‍ നായകന്‍ സങ്കക്കാര നയിക്കുന്ന സണ്‍റൈസസിനെതിരെയാണെങ്കിലും പുനെയ്ക്കിത് പുതിയ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് മാത്യൂസ്.

അതേസമയം ശിഖര്‍ ധവാന്റെ അഭാവത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. എന്നാല്‍ പുതിയ താരങ്ങള്‍ക്ക് ഇന്ന് അവസരം നല്‍കുമെന്ന് സങ്കക്കാര ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഡെയ്ല്‍ സ്റ്റെയ്ന്‍, ജെ പി ഡുമിനി എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളിലാണ് സണ്‍റൈസസിന്റെ പ്രതീക്ഷ. തിസാര പെരേര, ഇശാന്ത് ശര്‍മ്മ, അമിത് മിശ്രനാധന്‍, മക്കല്ലം, കാമറൂണ്‍ വൈറ്റ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കളത്തിന് പുറത്ത് പ്രതിസന്ധികളും വിവാദങ്ങളും നേരിട്ട രണ്ട് ടീമുകള്‍ കൂടിയാണ് ഐ പിഎല്‍ മൂന്നാം  മത്സരത്തിന് ഇറങ്ങുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ പരാജയം ശീലമാക്കിയ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്ക് എന്നത് പ്രവചനാതീതം.




കൂടുതല്‍വാര്‍ത്തകള്‍.