CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 28 Seconds Ago
Breaking Now

പ്രിയങ്ക പാട്ടിനെ പാട്ടിന്‌ വിടാന്‍ തയ്യാറല്ല

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തുകയല്ല, തുടരാന്‍ തന്നെയാണ്‌ ബോളിവുഡ്‌താരം പ്രിയങ്കാചോപ്രയുടെ തീരുമാനം.

പക്ഷേ ഇപ്പോഴില്ലെന്ന്‌ മാത്രം. ആദ്യ പാട്ടിന്‌ ആഗോളമായി ലഭിച്ച സ്വീകരണം പിന്നണിഗായിക എന്ന നിലയിലും ബോളിവുഡ്‌ സുന്ദരിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരിക്കുകയാണ്‌.

അഭിനയത്തിന്‌ പുറമേ പാട്ടിലും കൈ വെയ്‌ക്കുന്ന നായികയാകാനുള്ള നീക്കത്തിലാണ്‌ പ്രിയങ്ക. 'ഇന്‍ മൈ സിറ്റി' യ്‌ക്ക് ശേഷം അടുത്ത ആല്‍ബത്തിന്റെ പണിപ്പുരയിലായിരിക്കുന്ന താരത്തിന്റെ പുതിയ ആല്‍ബം 'എക്‌സോട്ടിക്‌' അണിയറയില്‍ പുരോഗമിക്കുകയാണ്‌. എന്നാല്‍ ആദ്യ മ്യൂസിക്‌ ആല്‍ബത്തിന്റെ പശ്‌ചാത്തലത്തില്‍ പിന്നണി പാടാന്‍ താരത്തിന്‌ പിന്നാലെ സംഗീത സംവിധായകരുടെ ക്യൂവാണ്‌. വിശാല്‍ ശേഖര്‍, സലിം സുലൈമാന്‍ തുടങ്ങിയവരും ഈ നീണ്ട നിരയിലുണ്ട്‌.

പ്രമുഖര്‍ പാടാന്‍ വിളിച്ചപ്പോള്‍ നിരസിക്കാതെ വെയ്‌റ്റ് ചെയ്യാനാണ്‌ ആവശ്യക്കാരോട്‌ പറഞ്ഞിരിക്കുന്നത്‌. പാട്ടു പോലെ തന്നെ സിനിമയിലും പ്രിയങ്കയ്‌ക്ക് തിരക്കാണ്‌. സഞ്‌ജീറിന്റെ റീമേക്ക്‌ ഏതാണ്ട്‌ പൂര്‍ത്തിയാക്കിയിരിക്കുന്ന താരം ഗുണ്ടേ, ക്രിഷ്‌ 3 എന്നീ ചിത്രങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്‌. അതിന്‌ പിന്നാലെ ഇന്ത്യന്‍ ബോക്‌സര്‍ മേരികോമിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ അഭിനയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.