CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes 35 Seconds Ago
Breaking Now

മുബാറക്കിന്റെ പുനര്‍വിചാരണയില്‍ നിന്ന് ജഡ്ജി പിന്‍മാറി

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ പുനര്‍വിചാരണയില്‍ നിന്ന് ജഡ്ജി പിന്‍മാറി. വിചാരണ കെയ്റോയിലെ കോടതിക്ക് കൈമാറുകയാണെന്ന് ജഡ്ജി മുസ്തഫ ഹസ്സന്‍ അബ്ദുള്ള അറിയിച്ചു.

 

കേസിന്റെ വിചാരണയെക്കുറിച്ച് ഉത്കണ്ഠയുള്ളതിനാലാണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് ജഡ്ജിയുടെ വിശദീകരണം. നിലവില്‍ കെയ്‌റോയുടെ പ്രാന്തപ്രദേശത്തെ ഒരു പോലീസ് അക്കാദമിയിലാണ് മുബാറക്കിന്റെ വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നത്.

ജഡ്ജി പിന്‍മാറിയ സാഹചര്യത്തില്‍ വിചാരണക്ക് പുതിയ ജഡ്ജിയെ നിയോഗിക്കുമെന്നാണ് സൂചന. ഇതേസമയം കേസിന്റെ വിചാരണ മറ്റ് കോടതിയിലേക്ക് മാറ്റരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കേസിന്റെ തുടര്‍നടപടികള്‍ വൈകിപ്പിക്കുമെന്നും അവര്‍ ആരോപിച്ചു.

2011ല്‍ ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസിലാണ് മുബാറക് വിചാരണ നേരിടുന്നത്. നേരത്തെ കേസില്‍ അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ മുബാറക് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ പുനര്‍ വിചരാണ നടത്താന്‍ ഉത്തരവുണ്ടായത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.