CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
14 Hours 15 Minutes 8 Seconds Ago
Breaking Now

മനുഷ്യക്കടത്തിനിരയായ യുവതി കുവൈത്തില്‍ വീട്ടുതടങ്കലില്‍; സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍

മനുഷ്യക്കടത്തിനിരയായ യുവതി മാസങ്ങളായി കുെവെത്തില്‍ വീട്ടുതടങ്കലില്‍. ഭീഷണിപ്പെടുത്തി വീട്ടുകാരില്‍ നിന്ന്‌ പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍.

ചെറുകോല്‍ ജയശ്രീഭവനത്തില്‍ ജനാര്‍ദനന്‍-കാര്‍ത്തിക ദമ്പതികളുടെ മകന്‍ ജയശ്രീ(27)യാണ്‌ മാസങ്ങളായി കുെവെത്തില്‍ വീട്ടു തടങ്കലില്‍ കഴിയുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പണം തട്ടാന്‍ എത്തിയ കോഴിക്കോട്‌ ബേപ്പൂര്‍ സ്വദേശി അര്‍ഷാദ്‌ അത്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കഴിഞ്ഞ നവംബറിലാണ്‌ കുട്ടികളുടെ ആയയായി ജയശ്രീയെ തിരുവല്ല സ്വദേശി മുരളിയും എറണാകുളം സ്വദേശി െഫെസലും ചേര്‍ന്നു ചെെന്നെയില്‍ നിന്നും കുെവെത്തിലേക്ക്‌ അയച്ചത്‌. കുെവെത്തില്‍ എത്തിയ ഇവര്‍ക്ക്‌ വീട്ടുവേലക്കാരിയായാണ്‌ ജോലി ലഭിച്ചത്‌. ആദ്യത്തെ രണ്ടുമാസം 12,000 രൂപ വീതം വീട്ടിലേക്ക്‌ അയച്ചിരുന്നു. പിന്നീട്‌ തുക അയയ്‌ക്കാതായി. കുെവെത്തില്‍ ബഷീര്‍-ഫാത്തിമ എന്നിവരുടെ തടങ്കലിലാണ്‌ താനെന്നും ഒന്നരലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മോചനം ഉണ്ടാകില്ലെന്നും ഇന്റര്‍നെറ്റ്‌ ഫോണ്‍ മുഖേന ജയശ്രീ വീട്ടില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന്‌ ബഷീര്‍ എന്നയാള്‍ നിരന്തരം വിളിച്ച്‌ ജനാര്‍ദനനെ ഭീഷണിപ്പെടുത്തി.

പണം കിട്ടിയില്ലെങ്കില്‍ മകളെ ജയിലിലടയ്‌ക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ജനാര്‍ദനന്‍ അന്‍പതിനായിരം രൂപ നല്‍കാമെന്നു സമ്മതിച്ചു. ഇതു വാങ്ങാനായി ഇന്നലെ വീട്ടിലെത്തിയ അര്‍ഷാദ്‌ അത്തിനെ സംഭവമറിഞ്ഞ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു പോലീസ്‌ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.