CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 38 Seconds Ago
Breaking Now

ഐഫോണ്‍ ചാര്‍ജ്ജിംഗ് വേഗത കുറവാണോ? കൂട്ടാന്‍ ഇതാണ് വഴി

ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വേഗത കുറഞ്ഞ ചാര്‍ജ്ജിംഗ്. പുതിയ ഡിവൈസുകളായ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയിലാണ് ഈ പരാതി പ്രധാനമായുള്ളത്. 

ഈ പ്രശ്‌നം പരിഹരിക്കാനുള്ള വഴികള്‍ ആദ്യത്തേത് ആപ്പിള്‍ യുഎസ്ബിസി, ലൈറ്റ്‌നിംഗ് കേബിള്‍ വാങ്ങുകയാണ്. അല്ലെങ്കില്‍ 18 മുതല്‍ 87 ഡബ്യു വരെയുള്ള യുഎസ്ബി സി പവര്‍ അഡാപ്റ്റര്‍ വാങ്ങാം. ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കായി അധിക പണം ചെലവാക്കാതെയും ചാര്‍ജ്ജിംഗ് വേഗത്തിലാക്കാന്‍ വഴിയുണ്ട്. 

പവര്‍ ബാങ്കുകളില്‍ 1എ പവര്‍ ഔട്ട്പുട്ടിന് പകരം 2എ ഔട്ട്പുട്ട് ഉപയോഗിച്ചാല്‍ ഇത് സാധിക്കും. ആപ്പിള്‍ ഐപാഡ് ചാര്‍ജ്ജര്‍ ഉയര്‍ന്ന വോള്‍ട്ടേജ് റേറ്റിംഗ് ഉള്ളതിനാല്‍ ഇതും ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അഡാപ്റ്ററും ഈ വിധത്തില്‍ പ്രയോജനപ്പെടുത്താം. 

 




കൂടുതല്‍വാര്‍ത്തകള്‍.