CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 40 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജൂ നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും

നവ സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി യുവതലമുറയിലേക്കും മറ്റു ജനതകളിലേയും സ്‌നേഹം രൂപപ്പെടുത്തുന്ന വിശ്വാസം പകര്‍ന്നുകൊടുക്കുന്നയ കൂട്ടായ്മ മേയ് 18ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാമേഴ്‌സ്ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാനയും ദൈവ്യ കാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും അവസരം ഉണ്ടായിരിക്കും. വിവിധ പ്രായാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായുള്ള മത ബോധനം സെഹിയോന്‍ യുകെയുടെ ക്ഡ്‌സ് ഫോര്‍ കിങ്ടം നയിക്കും.

പ്രശസ്ത വചന പ്രഘോഷകനായ ഫാ ഷൈജു നടവത്താനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ബ. സെബാസ്റ്റ്യന്‍ സെയില്‍സ്, ഇമോന്‍ (ഐര്‍ലാന്‍ഡ്)ജനറ്റ് (ഫ്രാന്‍സ്), റിനി ജിത്തു, സോജി ബിജോ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും

 

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

 

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07903867625

 




കൂടുതല്‍വാര്‍ത്തകള്‍.