CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 14 Seconds Ago
Breaking Now

ഒരു സാമൂഹ്യ സേവനം; സെല്‍ഫ് ചെക്കൗട്ട് മെഷീനുകള്‍ ഉപയോഗിക്കാന്‍ ജനം 1 പെന്‍സ് ചാര്‍ജ്ജ് ഈടാക്കാന്‍ പദ്ധതി; സാമൂഹിക വേര്‍തിരിവുകള്‍ ഭേദപ്പെടുത്താന്‍ 30 മില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ പദ്ധതി

പുതിയ ടാക്‌സ് ഷോപ്പ് ചെയ്യാനെത്തുന്നവരെ പിന്തിരിപ്പിക്കുന്ന നയമായി മാറുമെന്ന് വിമര്‍ശകര്‍

എന്ത് പദ്ധതി സര്‍ക്കാര്‍ തീരുമാനിച്ചാലും അതിന്റെ ബുദ്ധിമുട്ട് പതിവ് പോലെ ജനത്തിന്റെ തലയിലാകും വന്നുവീഴുക. ടാക്‌സ് അടച്ചിട്ട് കൃത്യമായി റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉള്ളപ്പോഴാണ് സെല്‍ഫ് ചെക്കൗട്ട് മെഷീനുകള്‍ ഉപയോഗിക്കാന്‍ ഷോപ്പിംഗിന് എത്തുന്നവരില്‍ നിന്നും 1 പെന്‍സ് ചാര്‍ജ്ജ് ഈടാക്കാന്‍ ആലോചന നടക്കുന്നത്. സാമൂഹിക വേര്‍തിരിവുകള്‍ ഭേദമാക്കാനാണ് ഈ ധനസമാഹരണം. 

സാമൂഹിക ഏകീകരണം സംബന്ധിച്ച പാര്‍ലമെന്ററി പാനലിലാണ് നിര്‍ദ്ദേശം ഉയര്‍ന്നത്. എംപി ചുകാ ഉമുനയാണ് പാനല്‍ ചെയര്‍. ഹീലിംഗ് ദി ജനറേഷനല്‍ ഡിവൈഡ് എന്നുപേരിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്. ദിവസേന ആളുകളുമായി ബന്ധം പുലര്‍ത്താന്‍ കഴിയാത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സെല്‍ഫ് സര്‍വ്വീസ് മെഷിനുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാനുള്ള നയത്തിന് പിന്നില്‍. 

സാമൂഹിക ഏകീകരണ പദ്ധതികളിലേക്ക് 30 മില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് പാനലിന്റെ പ്രതീക്ഷ. എന്നാല്‍ പുതിയ ടാക്‌സ് ഷോപ്പ് ചെയ്യാനെത്തുന്നവരെ പിന്തിരിപ്പിക്കുന്ന നയമായി മാറുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ആധുനിക രീതികളിലേക്ക് മാറുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നത് പോലെയാണ് അവസ്ഥയെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിലെ ടോം അയേണ്‍സൈഡ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.