CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 5 Seconds Ago
Breaking Now

2019 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍; വില 7.69 ലക്ഷം

ഇന്ത്യയില്‍ പുതിയ 2019 ഇക്കോസ്‌പോര്‍ട്ട് മോഡല്‍ അവതരിപ്പിച്ച് ഫോര്‍ഡ്. 7.69 ലക്ഷം രൂപ മുതലാണ് വില. 10.18 ലക്ഷം രൂപയ്ക്ക് പുതിയ തണ്ടര്‍ എഡിഷനും കമ്പനി പുറത്തിറക്കി.

ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍ കറുപ്പ് പടര്‍ത്തിയും, ഫോഗ് ലാംപില്‍ ബ്ലാക് ട്രീറ്റ്‌മെന്റും നല്‍കിയാണ് ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ എത്തുന്നത്. പുതിയ 17 ഇഞ്ച് അലോയ് വീല്‍, എക്‌സ്റ്റീരിയറില്‍ ഡാര്‍ക്ക് തീം, കറുത്ത പെയിന്റില്‍ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍ ടോണ്‍ ബോണറ്റ്, ഡോറുകളില്‍ ഡീകോള്‍ എന്നിവയാണ് തണ്ടറിന്റെ സവിശേഷതകള്‍. 

തണ്ടര്‍ എഡിഷനില്‍ ഇലക്ട്രിക് സണ്‍റൂഫാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ഡ് കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. 9 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീനാണ് ഈ വേരിയന്റിലുള്ളത്. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും ഇതില്‍ ലഭ്യമാണ്. 

1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടിഐവിസിടി പെട്രോള്‍ എഞ്ചിനും, 1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ ഇക്കോസ്‌പോര്‍ട്ടിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.