CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 30 Seconds Ago
Breaking Now

കാമുകി ഗര്‍ഭിണിയായി; കാമുകന്‍ ഓണ്‍ലൈനില്‍ തിരഞ്ഞത് ഇത് അവസാനിപ്പിക്കാന്‍ വഴി; ബന്ധുവിനെ കൊണ്ട് 17-കാരിയുടെ തൊണ്ടയില്‍ ഡിറ്റര്‍ജന്റ് ഒഴിപ്പിച്ച് വയറ്റിലുള്ള കുഞ്ഞിനെ കൊല്ലാന്‍ നോക്കി; 22-കാരന് 11 വര്‍ഷം ജയില്‍ശിക്ഷ

തനിക്ക് പിതാവാകാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞായിരുന്നു ഹാരിഫ് ഈ പണിയൊപ്പിച്ചത്

കാമുകി ഗര്‍ഭിണിയായപ്പോള്‍ സന്തോഷത്തിന് പകരം ആശങ്കയാണ് ഹാരിഫ് പിയേഴ്‌സണെ പിടികൂടിയത്. കാരണം അയാള്‍ക്ക് അപ്പോള്‍ ആ കുഞ്ഞിനെ ആവശ്യമുണ്ടായിരുന്നില്ല. ഇത് അവസാനിപ്പിക്കാന്‍ അയാള്‍ ഒരു വഴിയും കണ്ടെത്തി. കാമുകിയുടെ വായില്‍ ഡിറ്റര്‍ജന്റ് ഒഴിച്ചുനല്‍കി വയറ്റിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തുക. ഇതിനായി ഒരു ബന്ധുവിനെ റിക്രൂട്ട് ചെയ്യുകയും ചെയ്ത 22-കാരനും, അയാളുടെ ബന്ധുവിനും ആകെ 21 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

ഹാരിഫ് പിയേഴ്‌സണ്‍ ബന്ധുവായ 2-കാരി കൈഡി മക്‌കെന്നയെയും, 16-കാരിയായ മറ്റൊരു പെണ്‍കുട്ടിയെയുമാണ് ഗര്‍ഭം അലസിപ്പിക്കാനായി നിയോഗിച്ചത്. തനിക്ക് പിതാവാകാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞായിരുന്നു ഹാരിഫ് ഈ പണിയൊപ്പിച്ചത്. ഹാരിഫിന്റെ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ഹാള്‍സ്ഡണിലെ വീട്ടില്‍ 17-കാരിയെ തടങ്കലില്‍ വെച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട ദുരിതം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12-നായിരുന്നു സംഭവങ്ങള്‍. 

ഒരു മാസമായ അനാവശ്യ ഗര്‍ഭധാരണത്തില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം?, കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ പറ്റിയ നല്ല സമയം ഏത്? തുടങ്ങിയ ചോദ്യങ്ങളാണ് പിയേഴ്‌സണ്‍ തിരഞ്ഞതെന്ന് ഹാരോ ക്രൗണ്‍ കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. 2018 ഡിസംബറിലാണ് പരാതിക്കാരി താന്‍ ഗര്‍ഭിണിയാണെന്ന് ഇയാളെ ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ സന്തോഷം പ്രകടിപ്പിക്കുന്നതിന് പകരം താന്‍ പിതാവാകാന്‍ ഒരുക്കമല്ലെന്നായിരുന്നു പിയേഴ്‌സണ്‍ മറുപടി നല്‍കിയത്. 

പിയേഴ്‌സന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മറ്റൊരു 16-കാരിയുമായി അടുപ്പത്തിലാണെന്ന് ഇര തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്നും തിരികെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ഇയാള്‍ ബന്ധുവിനെ കൂടി വിളിച്ചുവരുത്തി. മുഖംമൂടി അണിഞ്ഞ് എത്തിയ ഇവര്‍ മര്‍ദ്ദിക്കുകയും, വായില്‍ ഡിറ്റര്‍ജന്റ് കലക്കി ഒഴിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനം ഏറ്റെങ്കിലും കുഞ്ഞും അമ്മയും രക്ഷപ്പെട്ടു. അടുത്ത മാസം ഇവര്‍ പ്രസവിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.