CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 14 Seconds Ago
Breaking Now

മേഘത്തെ തൊട്ട് ബെന്‍ നെവിസിന്റെ നെറുകയില്‍ 16ാം പിറന്നാള്‍ ആഘോഷിച്ച് മാര്‍ട്ടിന്‍ മെജോ ; ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി മലയാളി കുടുംബം

സ്‌കോട്‌ലന്‍ഡിലെ ഉയര്‍ന്ന കൊടുമുടിയില്‍ നിന്ന് മേഘത്തിന്റെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ കേക്ക് മുറിച്ച് 16ാം പിറന്നാള്‍ ആഘോഷിച്ചു മാര്‍ട്ടിന്‍ മെജോ

ഒരു കേക്ക് മുറിച്ച് ഒരു പാര്‍ട്ടി നടത്തി തീര്‍ത്തും സാധാരണ പോലെ പിറന്നാള്‍ ആഘോഷിക്കുന്നവരാണ് പലരും. എന്നാല്‍ വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിച്ച് ഒരു മലയാളി കുടുംബം. 

സ്‌കോട്‌ലന്‍ഡിലെ ഉയര്‍ന്ന കൊടുമുടിയില്‍ നിന്ന് മേഘത്തിന്റെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ കേക്ക് മുറിച്ച് 16ാം പിറന്നാള്‍ ആഘോഷിച്ചു മാര്‍ട്ടിന്‍ മെജോ. ഭൂമിയില്‍ നിന്ന് 1345 മീറ്റര്‍ ഉയരത്തില്‍ യുകെയിലെ തന്നെ ഏറ്റവും ഉയരത്തിലേക്ക് കുടുംബത്തിലെ എല്ലാ അംഗവും നടന്നു കയറുകയായിരുന്നു. അഞ്ച് മണിക്കൂറോളം നടന്ന് മലമുകളിലെത്തി അവര്‍ ഒരുമിച്ച് പിറന്നാള്‍ ആഘോഷിച്ചു.

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന കുടുംബമാണിത്. ,മെജോ , ബീന മെജോ,മാര്‍ട്ടിന്‍ തെരേസ മേരി മെജോ എന്നീ നാലംഗ കുടുംബം അവിസ്മരണീയമായ രീതിയില്‍ തന്നെ ഈ ആഘോഷം ആസ്വദിച്ചു.

ആരോഗ്യ സംരക്ഷണത്തെ കുറിച്ചുളള ബോധ്യപ്പെടുത്തല്‍ കൂടിയായി ഈ പിറന്നാള്‍ആഘോഷം. ശരീരത്തിന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നത് പ്രധാനമാണ്. ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തങ്ങളുടെ മലകയറ്റം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്ന് ഈ കുടുംബം ആഗ്രഹിക്കുന്നു.

ഒരു മലകയറ്റം നടത്തി ഒപ്പം മാര്‍ട്ടിന്റെ പിറന്നാള്‍ ആഘോഷിച്ചതും കുടുംബം ഏവരേയും ആരോഗ്യ പരിപാലനത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ്. റെയില്‍വേയിൽ ജോലി ചെയ്യുന്നമെജോയും,  നഴ്സായ ബീനയും ദീർഘകാലമായി ബ്രിസ്റ്റോജിലെ ഫീൽട്ടണിൽ താമസിക്കുന്നു.മാര്‍ട്ടിനും തെരേസയും, വിദ്യാര്‍ത്ഥികളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.