CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 22 Seconds Ago
Breaking Now

ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ യുകെ പാകിസ്ഥാനികളുടെ അക്രമം; നാണംകെട്ടത് ബ്രിട്ടന്‍; ബ്രിട്ടീഷ് പാകിസ്ഥാനികളുടെ തീക്കളി സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണയില്‍; കശ്മീര്‍ വിഷയം അന്തര്‍ദേശീയ ചര്‍ച്ചയിലെത്തിക്കാന്‍ പാകിസ്ഥാനികള്‍ പയറ്റുമ്പോള്‍ യുകെ ഇന്ത്യക്കാര്‍ എവിടെ?

പാകിസ്ഥാന്‍ വംശജനായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ നിരവധി ചോദ്യങ്ങളും ഉയരുകയാണ്

'കശ്മീര്‍ സ്വാതന്ത്ര്യ മാര്‍ച്ച്' എന്ന പേരില്‍ ലണ്ടനില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത് ഇന്ത്യാവിരുദ്ധ പ്രതിഷേധമായി മാറുന്നതാണ് കണ്ടത്. യുകെ പാകിസ്ഥാനികളും, ഖലിസ്ഥാന്‍ തീവ്രവാദികളുമാണ് അക്രമത്തിലേക്ക് വഴിതുറന്ന പ്രതിഷേധങ്ങളില്‍ പ്രധാനമായി പങ്കെടുത്തത്. ചൊവ്വാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയതോടെ പ്രതിഷേധക്കാരെ കൈവിടുകയാണ് യുകെയിലെ ജനങ്ങള്‍. 

കശ്മീര്‍ വിഷയത്തില്‍ ആയിരക്കണക്കിന് പേരെ തലസ്ഥാനത്തേക്ക് കോച്ചുകളില്‍ എത്തിച്ചായിരുന്നു പാകിസ്ഥാനികള്‍ പ്രതിഷേധക്കാരരെ സംഘടിപ്പിച്ചത്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് മനുഷ്യാവകാശം സംരംക്ഷിക്കണമെന്ന പേരില്‍ ഈ പരിപാടികള്‍ അരങ്ങേറുന്നത്. പാക് അധീന കശ്മീരിന്റെ പതാകകളും, സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യവുമായാണ് ഇവര്‍ തെരുവിലിറങ്ങിയത്. മറ്റൊരു രാജ്യത്തും പാകിസ്ഥാനികള്‍ ഇത്തരം പ്രതിഷേധം നടത്തുന്നില്ലെന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ബ്രിട്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന സമൂഹമാണ് പാകിസ്ഥാനികള്‍. ഇവര്‍ക്ക് അക്രമത്തിലേക്ക് തിരിയാന്‍ പോലും സാധിക്കുന്ന പിന്തുണ എവിടെ നിന്ന് ലഭിക്കുന്നുവെന്ന ചോദ്യം വ്യാപകമാണ്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ രഹസ്യ പിന്തുണയോടൊപ്പം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് ഇവര്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതെന്ന് ആള്‍ട്ട്‌ന്യൂസ് മീഡിയയിലെ ഡേവിഡ് വാന്‍സ് പറയുന്നു. 

'ലണ്ടനില്‍ യുകെ പാകിസ്ഥാനികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അക്രമിക്കുന്നു. ആരാണ് ഈ മൃഗങ്ങളുടെ സ്വഭാവമുള്ള തെമ്മാടികളെ തെരുവില്‍ അലയാന്‍ വിട്ടത്? സ്‌കോട്ട്‌ലണ്ടിലെ യുകെ പാകിസ്ഥാനികളില്‍ നല്ലൊരു ശതമാനം പേരും വിഘടനവാദികളായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണക്കാരാണ്. ഇതിന് പകരമാണ് എസ്എന്‍പി കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരണമെന്ന് പ്രചരണം നടത്തുന്നത്. ഇതുവഴി അവിടുത്തെ അമുസ്ലീങ്ങള്‍ തുടര്‍ന്നും വിവേചനപരമായ അനുഭവങ്ങള്‍ നേരിടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു', വാന്‍സ് ട്വീറ്റില്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ മുട്ടയേറും, ചീഞ്ഞ പച്ചക്കറിയും എറിഞ്ഞ പ്രതിഷേധക്കാര്‍ ചില്ലുകളും തകര്‍ത്താണ് മടങ്ങിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. പാകിസ്ഥാന്‍ വംശജനായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ നിരവധി ചോദ്യങ്ങളും ഉയരുകയാണ്. ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങള്‍ ഇത്രയധികം പേര്‍ എത്താന്‍ മേയര്‍ അനുവദിച്ചതാണ് കാരണമായതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബ്രിട്ടന്റെ ഏറ്റവും മികച്ച കൂട്ടാളിയായ ഇന്ത്യയുടെ ഹൈക്കമ്മീഷന് നേര്‍ക്കാണ് ഈ നീചമായ അക്രമം ഉണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകയായ കാറ്റി ഹോപ്കിന്‍സ് ചൂണ്ടിക്കാണിച്ചു. മുട്ടകളും, പച്ചക്കറികളും എറിഞ്ഞ് വൃത്തികേടാക്കിയ ഹൈക്കമ്മീഷന്റെ ദൃശ്യങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 'യുകെയിലെ പാകിസ്ഥാനി പ്രതിഷേധക്കാരുടെ കൈകളാണ് ഈ വൃത്തികേടിന് പിന്നില്‍. ലണ്ടനിലെ മുസ്ലീം മേയറാണോ ഈ പെരുമാറ്റം അനുവദിച്ച് കൊടുക്കുന്നത്? ഇതുവരെ ഇത് വൃത്തിയാക്കുക പോലും ചെയ്യാത്തതിന് കാരണമെന്ത്? ബ്രിട്ടന് തന്നെ നാണക്കേട്', കാറ്റി കുറിച്ചു. 

ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ സമൂഹത്തിന് നേര്‍ക്കും പാകിസ്ഥാനികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അതേസമയം ലണ്ടന് പുറത്ത് താമസിക്കുന്ന ബ്രിട്ടീഷ് ഇന്ത്യക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. നിരവധി സാംസ്‌കാരിക സംഘടനകളും, രാഷ്ട്രീയ പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ പോലും ഈ അക്രമണങ്ങള്‍ക്കെതിരെ പ്രതികരണം പോലും ഉണ്ടായിട്ടില്ല!




കൂടുതല്‍വാര്‍ത്തകള്‍.