CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു; ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി, ഈസ്റ്ററിന് ശേഷം സമരത്തിന്; എല്ലാ കുറ്റവും ഗവണ്‍മെന്റിന്റേതെന്ന് ബിഎംഎ; 300 മില്ല്യണ്‍ നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍

ബിഎംഎ നീക്കം വളരെ നിരാശ ഉയര്‍ത്തുന്നതാണെന്ന് സ്ട്രീറ്റിംഗ്

എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പുറത്തുവന്നിട്ട് 24 മണിക്കൂര്‍ തികയുന്നതേയുള്ളൂ. ഇതിന് പിന്നാലെ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ എന്‍എച്ച്എസിനും, ഗവണ്‍മെന്റിനും ഇരുട്ടടി സമ്മാനിക്കുകയാണ്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ച അന്തിമ ഓഫര്‍ തള്ളിയതോടെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നീക്കം.

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സുദീര്‍ഘമായ പണിമുടക്കാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 7, ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഏപ്രില്‍ 13, തിങ്കളാഴ്ച 6.59 വരെയാണ് പണിമുടക്കുന്നത്. സമ്പൂര്‍ണ്ണ പേ റിസ്റ്റൊറേഷന്‍ ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സമരം തുടരുന്നത്. 

എന്നാല്‍ പണിമുടക്ക് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് വരുത്തിവെയ്ക്കുകയെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റദ്ദാക്കലിനും, രോഗികളെ ടെസ്റ്റിനും, ചികിത്സയ്ക്കും, സര്‍ജറിക്കും സുദീര്‍ഘമായി കാത്തിരുത്തുന്ന അവസ്ഥയ്ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ബിഎംഎ നീക്കം വളരെ നിരാശ ഉയര്‍ത്തുന്നതാണെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. വളരെ മികച്ച ഓഫറാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തള്ളിയത്. ഉയര്‍ന്ന ശമ്പളത്തിന് പുറമെ കൂടുതല്‍ ട്രെയിനിംഗ് പ്ലേസുകള്‍ ഉള്‍പ്പെടെ ഘട്ടംഘട്ടമായി അനുവദിക്കുന്നതായിരുന്നു ഓഫറെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വരെ മികച്ച രീതിയില്‍ പോയ ചര്‍ച്ചകള്‍, പിന്നീട് ഗോള്‍പോസ്റ്റ് മാറ്റുന്ന നിലയിലേക്ക് മാറിയെന്നാണ് ബിഎംഎ ആരോപിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.