CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 48 Seconds Ago
Breaking Now

ആണവ ബോംബ് നിര്‍മ്മിക്കണം! ഇസ്രയേലും, യുഎസും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യം തെറ്റിക്കാന്‍ ഇറാനിലെ പുതിയ കാര്‍ക്കശ്യമുള്ള ഗവണ്‍മെന്റ്; യുഎസ് കരസേന ഇറങ്ങിയാല്‍ എതിരിടാന്‍ ഒരു മില്ല്യണ്‍ പോരാളികള്‍ തയ്യാറെന്ന് ഭരണകൂടം; ലോകം മുള്‍മുനയില്‍

ഇറാന്‍ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണം നടത്തി, ശേഖരിച്ച് വെയ്ക്കുന്നതായി പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു

അയാത്തുള്ളയുടെ മരണശേഷം ഇറാനെ നയിക്കുന്ന കൊടുംയാഥാസ്ഥിതിക വിഭാഗം ആണവ ബോംബ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. ഇസ്രയേലും, യുഎസും നടത്തുന്ന യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഇറാന്റെ ആണവ നീക്കങ്ങള്‍ തടയുകയെന്നതാണ്. ഇതിന് വിരുദ്ധമായി നീങ്ങാനാണ് പുതിയ ഭരണനേതാക്കള്‍ ശ്രമം നടത്തുന്നത്. യുഎസ് കരസേന പോരാട്ടത്തിന് ഇറങ്ങിയാല്‍ എതിരിടാന്‍ ഒരു മില്ല്യണ്‍ പോരാളികള്‍ തയ്യാറായി നില്‍പ്പുണ്ടെന്നും ഇസ്ലാമിക ഭരണകൂടം അവകാശപ്പെട്ടു. 

യുഎസ്-ഇസ്രയേല്‍ അക്രമണങ്ങള്‍ അവഗണിച്ച് പരസ്യമായി തന്നെ ആണവായുധം നിര്‍മ്മിക്കുന്നതുമായി മുന്നോട്ട് പോകാനാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ നേതാക്കള്‍ ആലോചിക്കുന്നത്. പരമോന്നത നേതാവ് അയാത്തുള്ളാ അലി ഖമനേയിയുടെ വധത്തോടെ രാജ്യത്തെ പ്രധാന ശക്തിയായി ഐആര്‍ജിസിയിലെ യാഥാസ്ഥിതിക വിഭാഗം മാറിയിട്ടുണ്ട്. 

ഇറാന്റെ തീവ്ര മുല്ലമാരെ ഇല്ലാതാക്കിയെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ഓരോ തല വെട്ടുമ്പോഴും മറ്റൊന്ന് കൂടുതല്‍ കര്‍ശന നിലപാടുമായി മുളച്ച് പൊങ്ങുന്ന സ്ഥിതിയാണ്. ആണവ ബോംബ് നിര്‍മ്മിക്കുന്നതിലേക്ക് തങ്ങള്‍ പോകില്ലെന്നാണ് ഭരണകൂടം മുന്‍പ് വാദിച്ചിരുന്നത്. ഇസ്ലാമിന് കീഴില്‍ ആണവായുധം അംഗീകരിക്കുന്ന കാര്യമല്ലെന്നാണ് ഖമനേയി പറഞ്ഞിരുന്നത്. 

എന്നാല്‍ ഇറാന്‍ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണം നടത്തി, ശേഖരിച്ച് വെയ്ക്കുന്നതായി പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. വന്‍തോതില്‍ സമ്പുഷ്ടീകരണം നടത്തുന്നതിന് പിന്നില്‍ ആണവായുധം വികസിപ്പിക്കുന്നത് തന്നെയാണ് ഉദ്ദേശമെന്നായിരുന്നു വിമര്‍ശനം. ആണവായുധം നിര്‍മ്മിച്ചാല്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന പരസ്യമായ നിലപാട് ഇറാന്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് കാര്യങ്ങള്‍ യുദ്ധത്തിലേക്ക് എത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.