CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 25 Seconds Ago
Breaking Now

നഗര മധ്യത്തിലെ കിണറ്റില്‍ 44 മൃതദേഹങ്ങള്‍ ; പിന്നില്‍ മാഫിയ ; ആശങ്കയോടെ മെക്‌സിക്കോ

കഴിഞ്ഞ ദിവസം നഗരത്തില്‍ ദുര്‍ഗന്ധം വ്യാപിച്ചതോടെ പ്രദേശവാസികള്‍ ഇതു കിണറ്റില്‍ നിന്നാണെന്ന് കണ്ടെത്തി

മെക്‌സിക്കോയിലെ ജാലിസ്‌കോയിലുള്ള ഗ്വാഡജലാരയിലെ കിണറ്റില്‍ നിന്ന് 44 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ക്രിമിനല്‍ സംഘമായ ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിനെ ചുറ്റിപറ്റി അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ ദിവസം നഗരത്തില്‍ ദുര്‍ഗന്ധം വ്യാപിച്ചതോടെ പ്രദേശവാസികള്‍ ഇതു കിണറ്റില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. സ്ത്രീകളുടെ മൃതദേഹവും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ആഗസ്തില്‍ മേല്‍പ്പാലത്തില്‍ അര്‍ദ്ധനഗ്നമായ 19 മൃതദേഹങ്ങള്‍ കെട്ടി തൂക്കിയതിന് പിന്നില്‍ ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ അന്വേഷണത്തില്‍ പുരോഗതിയുണ്ടായിരുന്നില്ല. ലോകത്തേറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മെക്‌സിക്കോയിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.