CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 28 Seconds Ago
Breaking Now

സഹനങ്ങള്‍ ദൈവത്തിന്റെ വലിയ പ്രവൃത്തികള്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്റ്റോക്ക് ഓണ്‍ ട്രന്റ്: നിത്യജീവിതത്തില്‍ വിശ്വാസമുള്ളവര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയില്‍ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തനായവന്‍ എന്നില്‍ വലിയ കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞ അമലോത്ഭവ മറിയത്തിന്റെ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ട ബെനദെത്ത ബിയാങ്കി പോറോയേയും പോലെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപം ഉണ്‍ണ്ടാക്കുന്നവരായി മാറുവാന്‍ വിശ്വാസപരിശീലകര്‍ക്കും പരിശീലിക്കപ്പെടുന്നവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം

കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റെണിചുണ്‍െലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.

എസ്., കാറ്റക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജോയി വയലില്‍ സി. എസ്. റ്റി.,റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. തോമസ് അറത്തില്‍ എം. എസ്. റ്റി., റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, ഫാ. ഫാന്‍സുവ പത്തില്‍, ശ്രീമതി ആന്‍സി ജോണ്‍സണ്‍, ശ്രീ. ടോമി സെബാസ്റ്റ്യന്‍, ശ്രീ. പോള്‍ ആന്റെണി, ശ്രീ. തോമസ് വര്‍ഗീസ്, ശ്രീ. തമ്പി മാത്യു, ശ്രീ. ജിമ്മി മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന്

നേതൃത്വം നല്കി.




കൂടുതല്‍വാര്‍ത്തകള്‍.