CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 37 Seconds Ago
Breaking Now

ഇക്കോ-ആക്ടിവിസ്റ്റുകള്‍ തെരുവില്‍ കിടന്നുറങ്ങി, പണിപാളി ലണ്ടന്‍; ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ ഒന്നാം ദിനം പണിമുടങ്ങി; ഇനി വൈറ്റ്ഹാളും, ഡൗണിംഗ് സ്ട്രീറ്റും ലക്ഷ്യം; വെസ്റ്റ്മിന്‍സ്റ്ററില്‍ റോഡുകള്‍ തടസ്സങ്ങളില്‍ മുങ്ങും; ആയിരങ്ങള്‍ അറസ്റ്റ് വരിക്കാന്‍ തയ്യാര്‍; ആഗോളതാപനത്തിന് എതിരെ പോരാട്ടത്തിന് കടുപ്പമേറും

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പോലീസിന് സാധിച്ചില്ല

ആഗോള താപനത്തിന് എതിരെ പോരാടാന്‍ നേതാക്കളെ ആഹ്വാനം ചെയ്യുന്ന ഇക്കോ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധത്തില്‍ മുങ്ങി ലണ്ടന്‍. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ പ്രതിഷേധക്കാര്‍ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിച്ചതോടെ ലണ്ടനില്‍ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്. സാഹചര്യങ്ങള്‍ അതിരൂക്ഷമായതോടെ കിടപ്പാടമില്ലാത്ത ആളുകള്‍ അലോസരം സൃഷ്ടിക്കാന്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചു. 

കര്‍ശന പോലീസ് സാന്നിധ്യം ഉണ്ടായിട്ടും സിറ്റി സെന്ററില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ തയ്യാറായതോടെ ഇത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ലണ്ടനില്‍ രണ്ടാഴ്ച നീളുന്ന പ്രതിഷേധങ്ങളുടെ ആദ്യ ദിനത്തിലാണ് പ്രധാനപ്പെട്ട പാലങ്ങളും, റോഡുകളും പ്രതിഷേധക്കാര്‍ അടച്ചത്. 280 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രാഫല്‍ഗാര്‍ സ്‌ക്വയറിലെ പ്രതിഷേധക്കാര്‍ക്കൊപ്പം സെലിബ്രിറ്റികള്‍ പിന്തുണയുമായി എത്തിയെങ്കിലും യാത്ര തടസ്സപ്പെട്ട പ്രദേശവാസികളും, യാത്രക്കാരും, ആശുപത്രിയിലേക്ക് പോയ രോഗികളും, പാരാമെഡിക്കുകളും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. 

വര്‍ഷത്തില്‍ രണ്ടാം തവണയാണ് തലസ്ഥാന നഗരം സ്തംഭിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, ലാംബെത്ത് പാലങ്ങളിലും, വിക്ടോറിയ സ്ട്രീറ്റ്, വൈറ്റ്ഹാള്‍, ഹോഴ്‌സ് ഗാര്‍ഡ്‌സ് റോഡ്, ദി മാള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു. ഏപ്രില്‍ മാസത്തിലെ പ്രതിഷേധങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് ആരോപണം നേരിടുന്നതിനാല്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഇക്കുറി കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പോലീസിന് സാധിച്ചില്ല. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിഷേധങ്ങളില്‍ കുരുക്കിലായി. സെന്റ് തോമസ് ഹോസ്പിറ്റലിലെ രോഗികളും, ജീവനക്കാരുമാണ് പ്രതിഷേധങ്ങളില്‍ കുടുങ്ങിയ മറ്റൊരു വിഭാഗം. ആംബുലന്‍സുകള്‍ അകത്തേക്ക് കടക്കാനും, പുറത്ത് പോകാനും കഴിയാതെ കുരുങ്ങി. ലണ്ടനില്‍ യാത്രക്ക് ഇറങ്ങുന്നവര്‍ തടസ്സങ്ങള്‍ മാപ്പ് നോക്കി പഠിച്ച ശേഷം യാത്ര ചെയ്യുന്നതാകും ഗുണം ചെയ്യുക. പ്രത്യേകിച്ച് അടുത്ത രണ്ട് ആഴ്ചയാണ് പ്രതിഷേധം നീളുക. 




കൂടുതല്‍വാര്‍ത്തകള്‍.