സ്‌നേഹിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയെന്ന് കണ്ണീരോടെ സമ്മതിച്ച് ഭര്‍ത്താവ്. തന്റെ ഉദ്ധാരണശേഷിക്കുറവിനെ ഉപകാരമില്ലാത്ത വികലാംഗനെന്ന് പരിഹസിച്ച തര്‍ക്കത്തിനിടെയാണ് ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നത്. ബാര്‍ക്ലെയിസ് ബാങ്ക് ഐടി വിദഗ്ധനായ ഡേവിഡ് പോംഫ്രെറ്റാണ് ഭാര്യ അന്ന മാരിയെ വാറിംഗ്ടണിലെ വിന്‍വിക്കിലുള്ള വീടിന് സമീപമുള്ള കുതിരാലയത്തില്‍ വെച്ച് 30-ഓളം തവണ അടിച്ച് കൊലപ്പെടുത്തിയത്.
ഷവര്‍ ശരിയാക്കാനായി 18 വയസ്സുള്ള മകള്‍ ടൂളുകള്‍ എടുക്കാന്‍ പോയ സമയത്താണ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. തനിക്ക് നേരെ ഭാര്യ മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഡേവിഡ് അവകാശപ്പെടുന്നു. തന്നെ പരിഹസിച്ചതിന് പുറമെ തങ്ങളുടെ മകളെ തടിച്ചി ഒച്ച് എന്നുവിളിച്ച ഭാര്യ ഡേവിഡിന്റെ ലൈംഗിക പ്രകടനങ്ങളെ പരിഹസിച്ച് അടിച്ചു. ഇതോടെ തിരിച്ചടിച്ച ഡേവിഡ് ക്രോബാര്‍ ഉപയോഗിച്ച് അന്നയെ അടിച്ച് കൊല്ലുകയായിരുന്നു.
സമാധാനപ്രിയനായ ഡേവിഡ് വര്‍ഷങ്ങളായി ഭാര്യയുടെ ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി വരികയായിരുന്നു. വിഷാദം നേരിട്ട അന്ന ക്യാന്‍സറിന് ചികിത്സ തേടിയിരുന്നു. നരഹത്യ സമ്മതിച്ച ഡേവിഡ് കൊലപാതക കുറ്റം നിഷേധിക്കുകയാണ്. മകളുടെ വസ്ത്രധാരണത്തെ പരിഹസിച്ച അന്ന ഭര്‍ത്താവിനെ മോശം രക്ഷിതാവെന്നാണ് വിശേഷിപ്പിച്ചത്. മകള്‍ മെഗാനെ പുറത്തേക്ക് പോകാന്‍ ഡേവിഡ് പ്രോത്സാഹിപ്പിക്കുന്നത് ലൈംഗികതയ്ക്ക് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചു.
ഇതിന് ശേഷമാണ് തന്റെ ലൈംഗിക ശേഷിക്കുറവിനെ പരിഹസിച്ച് ഭാര്യ പുച്ഛിച്ച് തുടങ്ങിയത്. ഒടുവില്‍ കരണത്ത് കൂടി അടിച്ചതോടെ നിയന്ത്രണം നഷ്ടമായ ഡേവിഡ് ഭാര്യയെ തിരച്ചടിച്ചു. കൈയില്‍ ചോരയുള്ള ക്രോബാറും, നിലത്ത് കിടക്കുന്ന ഭാര്യയെയുമാണ് അയാള്‍ക്ക് ഓര്‍മ്മയുള്ളതെന്നും ജൂറിക്ക് മുന്‍പാകെ പറഞ്ഞു. മകളെ ഇത്രയും കാലം നോക്കിയ ഡേവിഡിന് മെഡല്‍ കൊടുക്കണമെന്നാണ് അന്നയുടെ അമ്മ കരോള്‍ ജൂറിയോട് പ്രതികരിച്ചത്. ഡേവിഡ് ഒരു മാലാഖയാണ്, ഇതില്‍ നല്ലൊരു മരുമകനെ കിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.