CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 10 Seconds Ago
Breaking Now

എക്‌സ്റ്റിന്‍ഷന്‍ റെബലിയന്‍ ഇനി 3 ദിവസം ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചുപൂട്ടും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താല്‍ പാര്‍പ്പിക്കാന്‍ സെല്ലുകളില്ലാതെ പാപ്പരായി പോലീസ്; പ്രതിഷേധം തടയാനുള്ള ഡ്യൂട്ടി മൂലം കുറ്റകൃത്യങ്ങള്‍ മൈന്‍ഡ് ചെയ്യാതെ അധികൃതര്‍!

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് മെറ്റ് പോലീസ് അവകാശപ്പെടുന്നത്

ഹോങ്കോംഗ് സ്‌റ്റൈല്‍ പ്രതിഷേധം ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ എക്‌സ്റ്റിംഗ്ഷന്‍ റെബലിയന്‍. മൂന്ന് ദിവസം നീളുന്ന പ്രതിഷേധങ്ങളാണ് എയര്‍പോര്‍ട്ടില്‍ അരങ്ങേറുക. ഇതോടെ ഈസ്റ്റ് ലണ്ടന്‍ ന്യൂഹാമില്‍ നിന്നും യാത്ര ചെയ്യാനെത്തുന്ന യാത്രക്കാര്‍ കുരുക്കിലാകും. ഹോങ്കോംഗില്‍ ആയിരം വിമാനയാത്രകള്‍ റദ്ദുചെയ്യിപ്പിച്ച പ്രതിഷേധങ്ങള്‍ ലണ്ടനില്‍ ആവര്‍ത്തിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. 

കഴിഞ്ഞ മൂന്ന് ദിവസത്തില്‍ എണ്ണൂറോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തെന്ന് മെറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും തലസ്ഥാന നഗരത്തിലെ വിവിധ സെല്ലുകളില്‍ എത്ര പ്രതിഷേധക്കാര്‍ തടവിലുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ പാകത്തിനുള്ള സെല്ലുകള്‍ പോലീസിന്റെ പക്കല്‍ ബാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യ ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ പതാകകള്‍ വീശി ജനക്കൂട്ടം ഡിജെ ആസ്വദിക്കുന്ന കാഴ്ചകള്‍ ഇതിന് തെളിവായി. 

എന്നാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് മെറ്റ് പോലീസ് അവകാശപ്പെടുന്നത്. തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങിയതോടെ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 43 മറ്റ് പോലീസ് സേനകളില്‍ നിന്നും 500 ഓഫീസര്‍മാരെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റാല്‍ നഷ്ടപരിഹാരം തേടുമെന്ന ഭയമുള്ളതിനാല്‍ അപകടമില്ലാതെ ആളുകളെ ഒഴിപ്പിക്കേണ്ട ദുരവസ്ഥയിലാണ് പോലീസ്. 

ബ്രിസ്‌റ്റോളില്‍ നിന്നുള്ള സര്‍ക്കസുകാരായ ഇന്‍വിസിബിള്‍ സര്‍ക്കസ് ഡൗണിംഗ് സ്ട്രീറ്റിലെ പ്രതിഷേധങ്ങളിലേക്ക് പങ്കെടുക്കാനെത്തി. പ്രതിഷേധക്കാരെ തടയാനുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടതോടെ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തിയെന്ന് പോലീസ് സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9 മുതല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ബില്‍ഡിംഗില്‍ സമാധാനപരമായ പ്രതിഷേധം ആരംഭിക്കുമെന്നാണ് അറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.