CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Seconds Ago
Breaking Now

മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധി; കെന്റിലെ കേസുകള്‍ 34 ആയി ഉയര്‍ന്നു; 8000 വാക്‌സിനുകള്‍ നല്‍കി എന്‍എച്ച്എസ്; രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍; വാക്‌സിന്‍ സ്വീകരിക്കാന്‍ വന്‍തിരക്ക്

പുതിയ കേസുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായി യുകെഎച്ച്എസ്എ

കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് കേസുകളില്‍ വീണ്ടും വര്‍ദ്ധന. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. വ്യാഴാഴ്ച 29 കേസുകളില്‍ നിന്ന സ്ഥാനത്താണ് ഈ വര്‍ദ്ധന. ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്. 

രോഗം പിടിപെടുന്നതില്‍ ആശങ്ക വര്‍ദ്ധിച്ചതോടെ ഇവിടുത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാനായി രംഗത്ത് വരുന്നുണ്ട്. വെള്ളിയാഴ്ച ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ചിലരെ തിരിച്ച് അയയ്‌ക്കേണ്ടി വന്നത് ആശങ്ക വര്‍ദ്ധിക്കാനാണ് സഹായിച്ചത്. 

കെന്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേരാണ് നിരന്നത്. 8002 വാക്‌സിനുകളാണ് നല്‍കിയതെന്ന് എന്‍എച്ച്എസ് കെന്റ് & മെഡ്‌വെ പറഞ്ഞു. 12,157 ആന്റിബയോട്ടികളും നല്‍കിയിട്ടുണ്ട്.

പുതിയ കേസുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായി യുകെഎച്ച്എസ്എ വ്യക്തമാക്കി. എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ചേര്‍ന്ന് ശ്രദ്ധയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും കേസ് തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്, അധികൃതര്‍ വ്യക്തമാക്കി. 

യുവാക്കള്‍ വാക്‌സിന്‍ കിട്ടാതെ പോകുന്നതില്‍ ആശങ്ക വേണ്ടെന്നും, എത്രയും വേഗം ലഭ്യമാക്കുമെന്നും യുകെഎച്ച്എസ്എ ആവര്‍ത്തിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.