CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 12 Seconds Ago
Breaking Now

ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ തൊട്ടുകളിച്ചാല്‍ രാജിവെയ്ക്കും; ഭീഷണി മുഴക്കി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്; യകെയില്‍ സ്ഥിരതാമസത്തിനുള്ള സമയം ഇരട്ടിപ്പിക്കുന്നത് വിശ്വാസവഞ്ചനയെന്ന് ആഞ്ചെല റെയ്‌നര്‍

പരിഷ്‌കാരങ്ങള്‍ക്ക് എതിരായ നീക്കങ്ങളെ ഹോം സെക്രട്ടറി അംഗീകരിക്കില്ലെന്നാണ് ഇവരുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്

കടുപ്പമേറിയ ഇമിഗ്രേഷന്‍ നയങ്ങളുടെ പേരിലുള്ള തര്‍ക്കം ഹോം സെക്രട്ടറിയുടെ രാജിയിലേക്ക് നയിക്കുമെന്ന് ആശങ്ക. കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ ആവശ്യമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത് നടപ്പായാല്‍ ഷബാന മഹ്മൂദ് ഹോം സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്നാണ് സൂചന.

നേതൃപോരാട്ടത്തിന്റെ ഭാഗമായാണ് റെയ്‌നര്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് കരുതുന്നത്. യുകെയില്‍ സ്ഥിരതാമസത്തിന് അവകാശം ലഭിക്കാനുള്ള സമയപരിധി ഇരട്ടിയാക്കാനുള്ള നീക്കത്തിന് എതിരെയാണ് റെയ്‌നര്‍ നിലയുറപ്പിക്കുന്നത്. ഇത് വിശ്വാസലംഘനമാണെന്നാണ് റെയ്‌നറുടെ നിലപാട്. 

തൊഴിലാളി വിഭാഗങ്ങളുള്ള ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍ പ്രഖ്യാപിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ ഇടത് എംപിമാരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന റെയ്‌നര്‍ ഈ നയങ്ങള്‍ കുടിയേറ്റക്കാരുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. 

എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരായ നീക്കങ്ങളെ ഹോം സെക്രട്ടറി അംഗീകരിക്കില്ലെന്നാണ് ഇവരുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്. 'എന്റെ പണിയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ ജോലി ഞാന്‍ ചെയ്യില്ലെന്ന്', മഹ്മൂദ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം. പദ്ധതികളില്‍ വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായുള്ള വാര്‍ത്തകളെ ഹോം ഓഫീസും, നം.10 ഓഫീസും നിഷേധിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.