CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 58 Seconds Ago
Breaking Now

ഭയപ്പെട്ടത് പോലെ ഗള്‍ഫില്‍ മിസൈല്‍ മഴ പെയ്തില്ല; ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിയ്ക്കാന്‍ ട്രംപ് പ്രതിനിധി പാകിസ്ഥാനിലേക്ക്; യുദ്ധത്തിന് നയതന്ത്ര പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ; വാര്‍ത്ത വ്യാജമെന്ന് തെഹ്‌റാന്‍; ട്രംപ് തന്ത്രം പാളിയോ?

വാര്‍ത്ത വ്യാജമാണെന്നാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇറാന്‍ പ്രതികരിച്ചത്

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ ഇടനില വഹിക്കുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി പാകിസ്ഥാനിലേക്ക് പോയെന്നാണ് വിവരം. ഗള്‍ഫ് മേഖലയില്‍ മിസൈല്‍ മഴ പെയ്യിക്കുമെന്ന ഇറാന്‍ ഭീഷണിയും നടന്നിട്ടില്ലെന്നത് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. 

യുഎസിനും, ഇറാനും ഇടയില്‍ ഇടനില വഹിക്കാമെന്ന് പാകിസ്ഥാന്‍ ഓഫര്‍ വെച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്ക് സ്റ്റീവ് വിട്‌കോഫിന്റെ വരവ് നയതന്ത്ര പരിഹാരത്തിന് വഴിയൊരുക്കാമെന്ന പ്രതീക്ഷയോടെയാണെന്നാണ് കരുതുന്നത്. 48 മണിക്കൂറിനുള്ളില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് യുഎസ് പ്രസിഡന്റ് നാടകീയമായി ഇടവേള പ്രഖ്യാപിച്ചത്. 

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് അന്ത്യശാസനം നല്‍കിയ സമയം അവസാനിക്കാന്‍ ഇരിക്കവെയാണ് തെഹ്‌റാന്‍ 'കൂടുതല്‍ യുദ്ധം ഒഴിവാക്കാനും', 'ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നും, ഭരണമാറ്റത്തിന് തയ്യറെന്നും', സൂചന കിട്ടിയെന്നാണ് ട്രംപ് വിഭാഗം അവകാശപ്പെടുന്നത്. 

ഊര്‍ജ്ജകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ട്രംപ് പറയുന്നു. ഇസ്ലാമിക റിപബ്ലിക്കിലെ ഒരു ബഹുമാനപ്പെട്ട നേതാവ് താനുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് പ്രസിഡന്റ് അവകാശപ്പെടുന്നത്. 

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇറാന്‍ പ്രതികരിച്ചത്. സാമ്പത്തിക വിപണികളെ ശരിയാക്കാനായി ഇല്ലാത്ത ചര്‍ച്ചകള്‍ നടക്കുന്നതായി അവകാശപ്പെടുകയാണെന്ന് അവര്‍ പറയുന്നു. കൃത്യമായ ലക്ഷ്യമില്ലാതെയാണ് ട്രംപ് യുദ്ധത്തിന് ഇറങ്ങിയതെന്ന വിമര്‍ശനത്തിനിടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.