CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 24 Seconds Ago
Breaking Now

ഈ വര്‍ഷം കുടുംബങ്ങളെ കാത്തിരിക്കുന്നത് ഡബിള്‍ വിലവര്‍ദ്ധന; പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പുമായി ഇക്കണോമിസ്റ്റുകള്‍; പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇതിലും മികച്ച കാരണം കിട്ടുമോ?

ഹോര്‍മുസ് കടലിടുക്ക് കൂടുതല്‍ നാള്‍ അടഞ്ഞ് കിടന്നാല്‍ ആഘാതവും വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്

ബ്രിട്ടനിലെ കുടുംബങ്ങളെ ഈ വര്‍ഷം കാത്തിരിക്കുന്നത് വിലക്കയറ്റ ഭീഷണിയെന്ന് ഉറപ്പായി. ഡബിള്‍ നിരക്കില്‍ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് വര്‍ഷത്തിന്റെ പകുതിയോടെ തന്നെ കടക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പില്‍ പറയുന്നു. 

2023 നവംബറിന് ശേഷം ആദ്യമായാകും ഈ തോതില്‍ പണപ്പെരുപ്പം ഉയരുക. സിപിഐ പണപ്പെരുപ്പം 2026-ന്റെ പകുതിയില്‍ 4 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സീനിയര്‍ ഇക്കണോമിസ്റ്റ് എഡ്വാര്‍ഡ് അലെന്‍ബൈ പറഞ്ഞു. 

എനര്‍ജി ബില്ലുകളിലെയും, ഫ്യൂവല്‍ ചെലവുകളുടെയും ഡബിള്‍ ആഘാതമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം ബ്രിട്ടന്റെ അടുക്കളകളെ ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. 

പെട്രോള്‍ വില കുത്തനെ ഉയരാനും, ഹോള്‍സെയില്‍ ഗ്യാസ് വില 19 ശതമാനമെങ്കിലും ഉയരാനും വഴിയുണ്ടെന്നാണ് അലെന്‍ബെയുടെ കണക്കുകൂട്ടല്‍. ജൂലൈയില്‍ ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് മാറ്റം വരുത്തുമ്പോള്‍ ഈ ഷോക്ക് കൂടി അനുഭവിക്കേണ്ടി വരും. 

ഹോര്‍മുസ് കടലിടുക്ക് കൂടുതല്‍ നാള്‍ അടഞ്ഞ് കിടന്നാല്‍ ആഘാതവും വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ധനവില ഉയരുന്നതോടെ സമ്പദ് വ്യവസ്ഥയിലെ മറ്റ് മേഖലകളിലേക്കും വിലക്കയറ്റം എത്തും. 




കൂടുതല്‍വാര്‍ത്തകള്‍.