CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 37 Seconds Ago
Breaking Now

ഇവന്‍മാര്‍ ഇത് എന്ത് ഉദ്ദേശിച്ചാണ്? ആണവകേന്ദ്രത്തിലേക്ക് അക്രമം നടത്തിന് ഇറാന് തിരിച്ചടി നല്‍കി ഇസ്രയേല്‍; ഇറാന്‍ മിസൈലുകള്‍ വന്നാല്‍ തടയാന്‍ ഒന്നുമില്ലാതെ യുകെ! ലണ്ടന്‍ വരെ ലക്ഷ്യമിട്ടാല്‍ എസിന്റെയും, യൂറോപ്പിന്റെയും കാരുണ്യം തേടേണ്ടിവരും

ബാലിസ്റ്റിക് മിസൈല്‍ അക്രമം നേരിട്ടാല്‍ ബ്രിട്ടന് സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല

ഡീഗോ ഗാര്‍ഷ്യയിലെ ബ്രിട്ടീഷ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ നടന്ന മിസൈല്‍ അക്രമണത്തിന് സമാനമായി ഇറാന്‍ യുകെയ്ക്ക് നേരെ റോക്കറ്റ് അക്രമണം നടത്തിയാല്‍ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതെ ബ്രിട്ടന്‍. യൂറോപ്പിലെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സിസ്റ്റങ്ങളെയാണ് ബ്രിട്ടന് ആശ്രയിക്കേണ്ടി വരിക. 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബേസിന് നേര്‍ക്ക് വെള്ളിയാഴ്ച രാത്രിയാണ് തെഹ്‌റാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. യുഎസും, യുകെയും സംയുക്തമായാണ് ഈ ബേസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇറാനില്‍ നിന്നും 2360 മൈല്‍ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1240 മൈലിന് അപ്പുറത്തേക്ക് അക്രമണം നടത്താന്‍ ഇറാന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. 

2609 മൈല്‍ അകലെയുള്ള പാരീസും, 2750 മൈല്‍ ദൂരെ കിടക്കുന്ന ലണ്ടനും വരെ ഇപ്പോള്‍ ഇറാന്റെ റേഞ്ചിലേക്ക് എത്തിയെന്നാണ് സ്ട്രാറ്റജിസ്റ്റുകള്‍ ഭയക്കുന്നത്. തങ്ങളുടെ സിമോര്‍ഗ് സ്‌പേസ് ലോഞ്ച് ടെക്‌നോളജി ഉപയോഗിച്ചാണ് ഇറാന്‍ മിസൈല്‍ റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് കരുതുന്നത്. സൈപ്രസിലെ ആര്‍എഎഫ് അക്രോടിരി കേവലം 1000 മൈല്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 

എന്നാല്‍ ഇത്തരമൊരു ബാലിസ്റ്റിക് മിസൈല്‍ അക്രമം നേരിട്ടാല്‍ ബ്രിട്ടന് സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. അമേരിക്കയുടെ എസ്എം 3 പ്രതിരോധ സിസ്റ്റങ്ങളെയോ, ജര്‍മ്മനിയും പാട്രിയറ്റ് മിസൈലുകളെയോ ആണ് പ്രതിരോധിക്കാനായി ബ്രിട്ടന് ആശ്രയിക്കേണ്ടി വരിക. 




കൂടുതല്‍വാര്‍ത്തകള്‍.