CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 14 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം വാര്‍ഷികവും കൃതജ്ഞതാബലിയും എയ്ഞ്ചല്‍സ് മീറ്റും ഒക്ടോബര്‍ 26 ന് പ്രെസ്റ്റണ്‍ കത്തീഡ്രലില്‍

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റേയും മൂന്നാം വാര്‍ഷികം ഒക്ടോബര് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3: 00 മണിക്ക് പ്രെസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകുന്ന ദിവ്യബലിയില്‍ രൂപതയിലെ വൈദികരും സന്യാസിസന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും. 

ഈ വര്‍ഷത്തെ രൂപതാവാര്‍ഷികത്തില്‍ മറ്റു രണ്ടു സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്: കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വി. ജോണ്‍ ഹെന്റി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നന്ദിസൂചകമായും ഈ വര്ഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ആദ്യകുര്‍ബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളുടെയും സമ്മേളനമായ ഏയ്ഞ്ചല്‍സ് മീറ്റും രൂപതാവാര്‍ഷികദിനത്തില്‍ ഒരുമിച്ചു ആഘോഷിക്കപ്പെടും. വി. ജോണ്‍ ഹെന്റി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും പ്രാധാന്യം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പ്രധാനമാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. 

ഓരോ സ്ഥലത്തും വി. കുര്‍ബാനക്ക് നേതൃത്വം നല്‍കുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചല്‍സ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതില്‍ ഉത്സാഹിക്കണമെന്നു മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്ന വൈദികര്‍ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാര്‍ഷികആഘോഷങ്ങളുടെ ജനറല്‍ കോ ഓര്‍ഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

 




കൂടുതല്‍വാര്‍ത്തകള്‍.