CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 43 Seconds Ago
Breaking Now

ആര്‍ക്ക് ചെയ്താലും വോട്ട് ബിജെപിയ്‌ക്കെന്ന് പ്രസംഗിച്ച് ബിജെപി എംഎല്‍എ സത്യസന്ധനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ഗാന്ധി

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കേ വോട്ട് പോകൂ എന്നായിരുന്നു ബാക്ഷിത് പറഞ്ഞത്. സംഭവത്തില്‍ ഇയാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.

വോട്ടിങ് മെഷീനുകളില്‍ അട്ടിമറി നടക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ ഹരിയാന എംഎല്‍എയെ ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാര്‍ത്ഥി കൂടിയായ ബാക്ഷിഷ് സിങ് വിര്‍ക് വിവാദപരമായ പരാമര്‍ശം നടത്തിയത്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കേ വോട്ട് പോകൂ എന്നായിരുന്നു ബാക്ഷിത് പറഞ്ഞത്. സംഭവത്തില്‍ ഇയാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.

ഹരിയാനയിലെ അസാന്ധ് മണ്ഡലത്തില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ബാക്ഷിഷ്. നിങ്ങളാര്‍ക്ക് വോട്ട് ചെയ്താലും ഞങ്ങളറിയും. ഞങ്ങള്‍ അറിയില്ലെന്ന് കരുതരുത്. മനപൂര്‍വ്വമാണ് ഇത് നിങ്ങളോട് പറയാത്തത്. പക്ഷെ ഞങ്ങള്‍ക്കത് കണ്ടുപിടിക്കാന്‍ സാധിക്കും. കാരണം മോദി ജി ബുദ്ധിമാനാണ്. മുഖ്യമന്ത്രി മനോഹര്‍ലാലും ബുദ്ധിമാനാണ്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം. പക്ഷെ എല്ലാം പോകുക താമരയ്ക്ക് മാത്രമാകും. ഏത് ബട്ടണ്‍ വേണമെങ്കിലും അമര്‍ത്തിക്കോളൂ. വോട്ട് ബിജെപിക്കാണ്. ഇവിഎം മെഷീനുകളില്‍ ഇതിനു വേണ്ടി സംവിധാനമുണ്ടെന്നായിരുന്നു ബാക്ഷിഷ് പറഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.