CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 30 Seconds Ago
Breaking Now

പുരുഷന്‍മാരിലെ സ്തനാര്‍ബുദം; മരണസാധ്യത കൂടുതല്‍

സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളേക്കാള്‍ കൂടുതല്‍ മരണസാധ്യത ഈ രോഗം ബാധിച്ച പുരുഷന്‍മാര്‍ക്കെന്ന് പഠനം. നാഷണല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍ പരിശോധിച്ചാണ് പുരുഷന്‍മാരില്‍ സ്തനാര്‍ബുദം ജീവനെടുക്കാനുള്ള സാധ്യത കൂടുതലെന്ന് കണ്ടെത്തിയത്. 

വ്യത്യസ്തമായ ക്യാന്‍സര്‍ ബയോളജി, ഫലം കുറഞ്ഞ ചികിത്സ, ഇതില്‍ ഒതുങ്ങാതിരിക്കുക എന്നിവയ്ക്ക് പുറമെ പുരുഷന്‍മാരുടെ അനാരോഗ്യകരമായ ജീവിതരീതികളും മരണനിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുവെന്ന് യുഎസിലെ വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു. 

അഞ്ച് വര്‍ഷത്തെ മരണനിരക്കില്‍ സ്ത്രീകളേക്കാള്‍ 19 ശതമാനം മരണസാധ്യതയാണ് പുരുഷന്‍മാര്‍ക്ക് കൂടുതലുള്ളത്. 2004 ജനുവരി 1 മുതല്‍ 2014 ഡിസംബര്‍ 31 വരെയപള്ള 11 വര്‍ഷത്തെ കണക്കുകള്‍ പഠനത്തില്‍ പരിഗണിച്ചു. 

പുകവലി, മദ്യപാനം, വ്യായാമത്തിലെ കുറവ്, അമിതവണ്ണം തുടങ്ങിയ ഘടകങ്ങളാണ് പുരുഷന്‍മാര്‍ക്ക് എതിരായി മാറുന്നതെന്നാണ് വിലയിരുത്തല്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.