CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 24 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം . ഭക്ഷണ ശാലകള്‍ രാവിലെ മുതല്‍ , ബ്രേക്ഫാസ്റ്റ് ആവശ്യമുള്ളവര്‍ ഇപ്പോളെ ബുക്ക് ചെയ്യുക

ലിവര്‍പൂള്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് കേളികേട്ടുയരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ ക്രമീകരണങ്ങള്‍ ദ്രുതഗതിയില്‍  പുരോഗമിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി മോണ്‍ . ജിനോ അരീക്കാട്ട് , റോമില്‍സ് മാത്യു എന്നിവര്‍ അറിയിച്ചു . രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും  ദീര്‍ഘ ദൂരം യാത്ര ചെയ്തു വരുന്ന എല്ലാവര്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുവാന്‍ ആണ് സംഘാടക സമിതി ശ്രമിക്കുന്നത്.  കലോത്സവത്തിന് എത്തുന്ന എല്ലാവര്ക്കും മുഴുവന്‍ സമയവും  ലഭ്യമാകുന്ന വിധത്തില്‍ വിവിധ കൗണ്ടറുകളില്‍ ആയി  വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത് . ദൂരെ നിന്നും എത്തുന്നവര്‍ക്ക് ബ്രേക്ഫാസ്റ്റ് ആവശ്യമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാവുന്നതാണ് . രാവിലെ എട്ടു മണിമുതല്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ ഭക്ഷണ ത്തിനായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തു ലഭ്യമായി തുടങ്ങും . ഭക്ഷണ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി മാത്രം മാനുവല്‍  സി .പി. , പോള്‍ മംഗലശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗ പ്രത്യേക കമ്മറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട് .  ബ്രേക്ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അനില്‍ ജോസഫ് 07848874489,വര്‍ഗീസ് ആലുക്ക07586458492. എന്നിവരുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെടാവുന്നതാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.