CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 52 Seconds Ago
Breaking Now

വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും യുകെയില്‍ എത്തിക്കാന്‍ എന്‍എച്ച്എസ് വിസയുമായി കണ്‍സര്‍വേറ്റീവുകള്‍; പദ്ധതി നിറയെ ദ്വാരങ്ങളെന്ന് പരിഹസിച്ച് ലേബര്‍; നിലവില്‍ കുറഞ്ഞ ശമ്പളം വാങ്ങുന്ന നഴ്‌സുമാരെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് 928 പൗണ്ടില്‍ നിന്ന് 464 പൗണ്ടായി കുറയ്ക്കും

ബ്രക്‌സിറ്റിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും എളുപ്പത്തില്‍ ബ്രിട്ടനില്‍ എത്തിക്കാന്‍ കണ്‍സര്‍വേറ്റീവുകളുടെ എന്‍എച്ച്എസ് വിസ. തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ഈ പദ്ധതി നടപ്പാക്കുമെന്നാണ് പാര്‍ട്ടി വാഗ്ദാനം. എന്നാല്‍ പദ്ധതിയില്‍ നിറയെ ദ്വാരങ്ങളാണെന്ന് ലേബര്‍ പാര്‍ട്ടി വിമര്‍ശിച്ചു. നിലവില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെയും, മറ്റ് ആശുപത്രി ജീവനക്കാരുടെയും കാര്യത്തില്‍ പദ്ധതി ഒരക്ഷരം മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. 

എന്‍എച്ച്എസിലെ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇതിലും ആത്മാര്‍ത്ഥതയുള്ള പദ്ധതികളാണ് ആവശ്യമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. യുകെ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സ്വതന്ത്ര യാത്ര അവസാനിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പദ്ധതി വ്യക്തമാക്കുന്നു. ഡിസംബര്‍ 12ന് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജനുവരി 31 സംഭവം നടക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. 

പോയിന്റ് ബേസ്ഡ് സിസ്റ്റം നടപ്പാക്കുമ്പോള്‍ എന്‍എച്ച്എസില്‍ ജോലിക്ക് എത്തുന്നവര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന തരത്തിലാണ് ടോറി പദ്ധതി. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് 928 പൗണ്ടില്‍ നിന്ന് 464 പൗണ്ടായി കുറയ്ക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നും പദ്ധതിയില്‍ പ്രഖ്യാപിക്കുന്നു. എന്‍എച്ച്എസ് വിസ ലഭിക്കുന്നവര്‍ക്ക് ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചാര്‍ജ്ജായ 400 പൗണ്ട് അടയ്ക്കാനുള്ള അനുമതിയും ലഭിക്കും. 

കഴിവുള്ള മെഡിക്കല്‍ ജീവനക്കാരെ എത്തിക്കാന്‍ വിസ നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലേക്കുള്ള യാത്രയിലാണ് പ്രഖ്യാപിച്ചത്. അതേസമയം നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറഞ്ഞ വേതനങ്ങളെക്കുറിച്ച് പദ്ധതി സംസാരിക്കുന്നില്ലെന്ന് ലേബര്‍ നേതാവ് ഡയാന്‍ ആബട്ട് പറഞ്ഞു. കുടുംബാംഗങ്ങളെ ഇവിടെ എത്തിക്കുന്ന വിഷയത്തിലും ഒന്നും പറയുന്നില്ല. ലേബര്‍ ഇമിഗ്രേഷന്‍ പോളിസി ആളുകളെ മനുഷ്യരായി കണക്കാക്കുന്നതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.