CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 50 Seconds Ago
Breaking Now

വരദാനഫലങ്ങള്‍ വളര്‍ത്താന്‍ സെഹിയോനില്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന മലയാളം ' മിനിസ്റ്റേഴ്‌സ് റിട്രീറ്റ് ' നവംമ്പര്‍ 15 മുതല്‍

ബര്‍മിങ്ഹാം. കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ , ഏതെങ്കിലും തരത്തില്‍ ആത്മീയ ശുശ്രൂഷാരംഗത്ത്   പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കായി  മിനിസ്റ്റേഴ്‌സ് റിട്രീറ്റ്  മലയാളത്തില്‍ നവംമ്പര്‍ 15,16,17 തീയതികളില്‍ പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ഡി യുടെ നേതൃത്വത്തില്‍ സെഹിയോനില്‍ നടക്കും.

കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും .

 ലോകത്തിലെ വിവിധരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന സെഹിയോന്‍  മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ്  ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ  കത്തോലിക്കാ വിശ്വാസത്തിലേക്കും  നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് പ്രകടമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍  പ്രശസ്ത ആത്മീയ വിടുതല്‍ ശുശ്രൂഷകന്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന ഈ  ധ്യാനത്തില്‍  ആത്മീയ ശുശ്രൂഷാരംഗത്ത്  പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്ക്  പങ്കെടുക്കാം. പ്രവേശനം സൗജന്യം.

 




കൂടുതല്‍വാര്‍ത്തകള്‍.