CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 48 Seconds Ago
Breaking Now

വചനം ആഘോഷിച്ച് ജീവിച്ച് പങ്കുവെക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിവര്‍പൂള്‍: ദൈവവചനം  ആഘോഷിക്കുകയും , ജീവിക്കുകയും , പങ്കുവെക്കുകയും  ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും  ദൗത്യമെന്നു ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . യൂറോപ്പിലെ   ഏറ്റവും വലിയ  മലയാളി കത്തോലിക്കാ കലാ മേളയായ   ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം ലിവര്‍പൂളില്‍  ഉത്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നമ്മെ ഒരു ദൈവജനമാക്കി   തീര്‍ക്കുന്നത് ദൈവവചനം  ആയതിനാല്‍   നാം അതിനു വേണ്ടി  ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്‌നിയാല്‍  നാം ജ്വലിക്കുന്നവരാകണം.എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത്  പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി വഴിയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളിലായി  അയ്യായിരത്തിലധികം  മത്സരാര്‍ഥികള്‍ പങ്കെടുത്ത റീജിയണല്‍ കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി മുന്നൂറ്  മത്സരാര്‍ത്ഥികള്‍  ആണ് ഇന്നലെ പതിനൊന്നു  സ്റ്റേജുകളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത് .  

 

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ  ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ റവ . ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ്  , റെവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ , ചാന്‍സിലര്‍ വെരി . റവ . ഡോ . മാത്യു പിണക്കാട്ട് ,കലോത്സവം ഡയറക്ടര്‍ റവ . ഫാ. പോള്‍  വെട്ടിക്കാട്ട്  സി .എസ് .ടി . , അസോസിയേറ്റ് ഡയറക്ടര്‍ റവ . ഫാ. ജോര്‍ജ് എട്ടുപറയില്‍ , കലോല്‍സം ചീഫ് കോഡിനേറ്റേഴ്‌സ് മാരായ റോമില്‍സ്  മാത്യു ,സിജി വൈദ്യാനത്ത് , രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി .

 

 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

 




കൂടുതല്‍വാര്‍ത്തകള്‍.