CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 4 Seconds Ago
Breaking Now

എല്ലാം നിങ്ങളുടെ കൈയിലാണ്; തൂക്ക് പാര്‍ലമെന്റിന് വേദിയൊരുക്കരുതെന്ന് അപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍; ഭരണകൂടത്തെ ഞെട്ടിക്കാന്‍ ആഹ്വാനം ചെയ്ത് കോര്‍ബിന്‍; ബ്രിട്ടന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഇന്ത്യക്കാര്‍ ആര്‍ക്കൊപ്പം?

കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ മറച്ചുവെയ്‌ക്കേണ്ടി വരുമെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത്

ബ്രക്‌സിറ്റ് നടപ്പാക്കാന്‍ തന്നെ സഹായിക്കണമെന്ന് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവസാനവട്ട അപേക്ഷയുമായി ബോറിസ് ജോണ്‍സണ്‍. ബാലറ്റ് പെട്ടികളില്‍ വോട്ട് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രി ഈ അപേക്ഷ മുന്നോട്ട് വെച്ചത്. കാര്യങ്ങള്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് തീരുമാനിക്കപ്പെടുകയെന്ന് വ്യക്തമായതോടെയാണ് ഓരോ വോട്ടും പെട്ടിയില്‍ വീഴ്ത്താന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. 

ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തില്‍ എത്താനുള്ള സാധ്യതകള്‍ ബാക്കിനില്‍ക്കുന്നതായി മുന്നറിയിപ്പ് നല്‍കിയ ബോറിസ് 'ഇനിയെല്ലാം നിങ്ങളുടെ കൈയിലാണ്' എന്നാണ് ജനങ്ങള്‍ക്കുള്ള സന്ദേശത്തില്‍ അറിയിച്ചത്. ഈ രാജ്യം ഒരുമിച്ചാല്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിക്കാനുള്ള സമയമാണ് ആഗതമായതെന്ന് ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് പാര്‍ക്കില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. കോര്‍ബിന്റെ തീവ്ര ഇടത് ഇടപാടില്‍ ചെന്നുവീഴാതെ ഒരൊറ്റ രാജ്യത്തെ നയിക്കുന്ന സര്‍ക്കാരിനെ സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 

ലേബര്‍ പാര്‍ട്ടിക്ക് എതിരെ കണ്‍സര്‍വേറ്റീവുകള്‍ ലീഡ് നിലനിര്‍ത്തവെയാണ് ബോറിസ് ജനങ്ങള്‍ക്ക് മുന്നില്‍ ഈ ആവശ്യവുമായി എത്തിയത്. ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ 45 ശതമാനത്തിന്റെ പിന്തുണ കണ്‍സര്‍വേറ്റീവുകള്‍ക്കും, 33 ശതമാനം പേര്‍ ലേബറിനെയും പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയത്. എന്നാല്‍ പത്തില്‍ ഒരാള്‍ വീതം ഇപ്പോഴും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴാകും ഇവര്‍ അന്തിമതീരുമാനം കൈക്കൊള്ളുക. 

സോഷ്യലിസം പ്രചരിപ്പിച്ച് വോട്ട് പിടിക്കാനാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പാര്‍ട്ടിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ മറച്ചുവെയ്‌ക്കേണ്ടി വരുമെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് തന്നെ പറയുന്ന റെക്കോര്‍ഡിംഗ് പുറത്തുവന്നത് ലേബര്‍ പാര്‍ട്ടിക്ക് നാണക്കേടായി മാറിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ വിദേശ സമൂഹങ്ങളില്‍ ഒന്നായ ഇന്ത്യക്കാരുടെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ സുപ്രധാനമാണ്. ഇന്ത്യാവിരുദ്ധത യാതൊരു നാണക്കേടുമില്ലാതെ പ്രചരിപ്പിക്കാനും, പാകിസ്ഥാന്‍ തീവ്രവാദികളെ തുറന്ന് പിന്തുണയ്ക്കുകയും ചെയ്യുന്ന ലേബര്‍ നിലപാടിനെതിരെ ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ ഇക്കുറി തിരിയുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.