CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 15 Seconds Ago
Breaking Now

പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് സര്‍ക്കാരും പ്രതിപക്ഷവും

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച സമരത്തിന്. 16 ന് രാവിലെ മുതല്‍ ഉച്ചവരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് കക്ഷി ചേരാനും തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് യോജിച്ചുള്ള പ്രക്ഷോഭത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിരുന്നു. ഏവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും.




കൂടുതല്‍വാര്‍ത്തകള്‍.