CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 34 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളും കുടുംബ കൂട്ടായ്മ വാര്‍ഷികവും ദമ്പതിവര്‍ഷ ഉത്ഘാടനവും ഗംഭീരമായി

ബ്രിസ്റ്റോളിലെ ഫില്‍റ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ ജനുവരി 11ാം തിയതി 4.30 ന് ആരംഭിച്ച ആഘോഷ പരിപാടികളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ കാറ്റഗിസം ഡയറക്ടര്‍ റവ ഫാ ജോയി വയലില്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.

ബഹുമാനപ്പെട്ട വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, സിസ്റ്റര്‍ ലീനമേരി, സിസ്റ്റര്‍ ഗ്രേസ് മേരി, കൈക്കാരന്മാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

എസ്ടിഎസ്എംസിസി 15 ഫാമിലി യൂണിറ്റുകളും വുമണ്‍സ് ഫോറം, യൂത്ത് ഗ്രൂപ്പും ചേര്‍ന്നവതരിപ്പിച്ച വിവിധ നേറ്റിവിറ്റി കലാപരിപാടികളും കരോള്‍ ഗാനങ്ങളും നൃത്ത നൃത്ത്യങ്ങളും സ്‌കിറ്റുകളും എല്ലാം ചേര്‍ന്ന് മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു ഇന്നലെ ബ്രിസ്‌റ്റോളില്‍ സമ്മാനിച്ചത്.

ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ദമ്പതി വര്‍ഷത്തിന്റെ ഉത്ഘാടനം ഇടവകയിലെ മുതിര്‍ന്ന ദമ്പതികളായ ജോസ് മേരി, മത്തായി എല്‍സി ദമ്പതികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.