CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 10 Minutes 14 Seconds Ago
Breaking Now

നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ യു കെ യുടെ ഹീത്രോ യൂണിറ്റ്. ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ലണ്ടന്‍ ഹീത്രോ: പുരോഗമന ആശയ പ്രചാരണത്തിനൊപ്പം കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്. കഴിഞ്ഞ സമീക്ഷ യൂണിറ്റ് സമ്മേളനത്തിലാണ് വര്‍ഷാ വര്‍ഷം ഒരു നിര്‍ധന വിദ്യാര്‍ഥിയുടെ പഠന ചിലവ് വഹിക്കണം എന്ന നിര്‍ദേശം സമ്മേളന പ്രതിനിധികളില്‍നിന്നും ഉയര്‍ന്നു വന്നത്. യൂണിറ്റ് അംഗങ്ങള്‍തന്നെ നിര്‍ദേശിച്ച ഏഴോളം വിദ്യാര്‍ഥികളില്‍ നിന്ന് പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട് നട്ടം തിരിയുന്നതിനൊപ്പം മാതാപിതാക്കളുടെ ആരോഗൃ പ്രശ്‌നങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയത്.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഹീത്രോ യൂണിറ്റ് സെക്രട്ടറി ബിജോയ് സെബാസ്റ്റിയനില്‍നിന്നും ഏറ്റുവാങ്ങി. ഒരു സമൂഹത്തില്‍ ഒരാളുടെ എങ്കിലും ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ അതുതന്നെ സംഘടനയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു എന്ന് ഹര്‍സേവ് ബെയ്ന്‍സ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ  സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെക്ക് സ്വകാര്യമായി കൈമാറിയാല്‍ മതി എന്ന് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ലോക കേരള സഭാ അംഗം രാജേഷ് കൃഷ്ണ , സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ബിനോജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു ,

തദവസരത്തില്‍ സമീക്ഷയുടെ യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ദിവ്യ ക്ലമന്റിന് നല്‍കി  എഐസി എക്‌സിക്യൂട്ടീവ് അംഗം പ്രീത് ബെയ്ന്‍സ് നിര്‍വഹിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.